Saturday, October 31, 2026

ചീഫ് ജസ്റ്റിസിനെതിരെയുള്ള എക്‌സ് പോസ്റ്റ്; കെപിസിസിക്കെതിരായ കോടതിയലക്ഷ്യ പരാതിയിൽ കേസെടുത്ത് സുപ്രീംകോടതി

Date:

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ്  സൂര്യകാന്തിന് എതിരെ പങ്കുവെച്ച ‘എക്സ്’ പോസ്റ്റുമായി ബന്ധപ്പെട്ട് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി)ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള കത്ത് റിട്ട് ഹർജിയായി രജിസ്റ്റർ ചെയ്ത് സുപ്രീംകോടതി. എന്നാൽ, വാദം കേൾക്കാനായി ലിസ്റ്റ് ചെയ്തിട്ടില്ല.

ഒക്ടോബർ 12-നാണ് കെപിസിസിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ ചീഫ് ജസ്റ്റിസിനെതിരെയുള്ള വിവാദ പോസ്റ്റ് വന്നത്. “പ്രിയ സൂര്യകാന്ത്, നിയമവും വ്യവസ്ഥയും നിങ്ങളുടെ പരിധിയിലല്ലെങ്കിൽ ഇപ്പോൾ തന്നെ രാജിവെക്കൂ. അത് കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരാളെ ഞങ്ങൾ കണ്ടെത്തിക്കൊള്ളാം.'”- എന്നിങ്ങനെയായിരുന്നു പോസ്റ്റ്. പോസ്റ്റ് പ്രത്യക്ഷപ്പെട്ട് അധികം വൈകാതെ തന്നെ നീക്കം ചെയ്യുകയുണ്ടായി.

ഇത് കോടതിയലക്ഷ്യം ആണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ ചീഫ് ജസ്റ്റിസിന് കത്തയക്കുകയായിരുന്നു. ഒക്ടോബർ 12-ന് നടന്ന സുപ്രീം കോടതി പരിസരത്തെ രാഷ്ട്രീയ പ്രകടനത്തെക്കുറിച്ചും കത്തിൽ പരാമർശിച്ചിട്ടുണ്ട്. ഏതെങ്കിലും നിയന്ത്രിത പ്രദേശത്ത് അനുമതിയില്ലാതെ പ്രവേശിച്ചിട്ടുണ്ടോയെന്നോ സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നോ പരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

സംഭവത്തിൽ ചീഫ് ജസ്റ്റിസിനോട് കെ.പി.സി.സി. നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണിപ്പോൾ ഇത് റിട്ട് ഹർജിയായി രജിസ്റ്റർ ചെയ്തത്. സുപ്രീം കോടതി ബാർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി അയച്ച വക്കീൽ നോട്ടീസിന് ഒക്ടോബർ 22-ന് നൽകിയ മറുപടിയിലാണ് കെപിസിസി മാപ്പ് അപേക്ഷിച്ചത്. പാർട്ടിയുടെ അറിവോ സമ്മതമോ കൂടിയാലോചനയോ ഇല്ലാതെ പാർട്ടി പ്രവർത്തകനായ വിജയ് തോട്ടത്തിലാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. ഇയാളെ പിന്നീട്  പാർട്ടി പദവികളിൽ നിന്ന് നീക്കം ചെയ്തതായും മറുപടിയിൽ അറിയിച്ചിരുന്നു.

Share post:

Popular

More like this
Related

പി എസ് സി പരീക്ഷാ ക്രമക്കേട് കേസ്: ചെയര്‍മാന്‍ എം ആര്‍ ബൈജുവിനെ പ്രതി ചേര്‍ത്ത് എസ്ഐടി

തിരുവനന്തപുരം : പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസില്‍ ചെയര്‍മാന്‍ എം ആര്‍...

കേരളപ്പിറവി ദിനം മുതൽ സംസ്ഥാനം വീണ്ടും ഇരുട്ടിലേക്കോ?; വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യതയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം : നവംബർ ഒന്ന് മുതൽ കേരളം വീണ്ടും ഇരുട്ടിലേക്ക് നീങ്ങിയേക്കും....

വിജയപഥത്തിലേക്ക് കുതിച്ച് ജിഎസ്എൽവി എഫ്-18 ; ഭ്രമണപഥം തൊട്ട് ‘എൻവിഎസ്-03’

ശ്രീഹരിക്കോട്ട : ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 (GSLV-F18) ദൗത്യം വിജയം....