Friday, November 27, 2026

വ്യാജ ബോംബ് ഭീഷണി: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും കോടതി സമുച്ചയത്തിലും വൻ പരിശോധന

Date:

തിരുവനതപുരം : കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും തിരുവനന്തപുരം ജില്ലാ കോടതി സമുച്ചയത്തിലും ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന്  ഇമെയിൽ സന്ദേശം. രാവിലെ ജില്ലാ കോടതിയുടെ ഔദ്യോഗിക ഇമെയിൽ ഐഡിയിലേക്കാണ് സന്ദേശമെത്തിയത്. തുടർന്ന് ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും (ബിഡിഡിഎസ്) ഡോഗ് സ്ക്വാഡും കോടതി സമുച്ചയത്തിലും ക്ലിഫ് ഹൗസിലും വിശദമായ പരിശോധന നടത്തിയെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായില്ല. സന്ദേശം വ്യാജമാണെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു.

തമിഴ്‌നാട് രാഷ്ട്രീയത്തെക്കുറിച്ചുള്ള പരാമർശങ്ങൾ അടങ്ങിയ ഇമെയിൽ അയച്ചയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ക്ലിഫ് ഹൗസ്, രാജ്ഭവൻ, വിമാനത്താവളം, കോടതികൾ എന്നിവയുൾപ്പെടെ പ്രമുഖ സ്ഥലങ്ങൾ ലക്ഷ്യമിട്ട് ഈ വർഷം ഏകദേശം 28 വ്യാജ ഇമെയിലുകൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വ്യാജ സന്ദേശത്തിന് പിന്നിലുള്ളവരെ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തലസ്ഥാന നഗരി ഒരുങ്ങുന്നു ; രണ്ടാഴ്ച നീളുന്ന ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ ഡിസംബർ 20ന് തുടങ്ങും

തിരുവനന്തപുരം: ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾക്ക് തുടക്കമിടാൻ തലസ്ഥാന നഗരി ഒരുങ്ങുകയാണ്....

‘മിഷൻ ചക്കക്കൊമ്പൻ’ : പിടികൊടുക്കാതെ ആനയും പെയ്തിറങ്ങി മഴയും; രണ്ടാം ദിനവും വിജയം കണ്ടില്ല, ദൗത്യം നാളെയും തുടരും

ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഭീതിപരത്തിയ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച്...

തൃശൂർ മെഡിക്കൽ കോളേജ് ശുചിമുറിയിൽ രോഗി മരിച്ച സംഭവം; അധികൃതരുടെ വാദം പൊളിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം : തൃശൂർ മെഡിക്കൽ കോളേജിൽ രോഗിയെ ശുചിമുറിയിൽ മരിച്ച നിലയിൽ...

എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : ആഭ്യന്തര-വിജിലൻസ് വകുപ്പുകൾക്ക്  ഹൈക്കോടതിയുടെ രൂക്ഷവിമർശനം  

കൊച്ചി : എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ആഭ്യന്തര-വിജിലൻസ് വകുപ്പുകളെ...