Wednesday, October 14, 2026

ഫ്ലൈദുബൈ ആക്രമണം: ഹമാം അൽ ഹമാമിയുമായി ബന്ധമുള്ള മാലിദ്വീപ് പൈലറ്റുമാർ യുഎഇയിൽ കസ്റ്റഡിയിൽ

Date:

[Photo Courtesy : X]

ദുബൈ : ഫ്ലൈദുബൈ വിമാനത്തിൽ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ച  ഒമാനി സഹപൈലറ്റ് ഹമാം അൽ ഹമാമിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് മാലിദ്വീപ് പൈലറ്റുമാർ യുഎഇയിൽ കസ്റ്റഡിയിലായി. ഒക്ടോബർ മൂന്നിനായിരുന്നു ഇവർ കസ്റ്റഡിയിലായത്. മാലിദ്വീപ് വാർത്താ പോർട്ടലായ ‘അദാദു’വിനെ (Adhadhu) ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.

പ്രതിയായ ഒമാനി സഹപൈലറ്റ് ഹമാം അൽ ഹമാമിയുമായി ഇവർക്ക് എന്തെങ്കിലും  ബന്ധമുണ്ടോയെന്ന് അധികൃതർ അന്വേഷിക്കുന്നതിനിടെയാണ് പിടിയിലായത്. കസ്റ്റഡിയിലെടുത്ത പൈലറ്റുമാരുടെ പേരുവിവരങ്ങൾ പരസ്യമാക്കിയിട്ടില്ല. .

അൽ ഹമാമിയുമായി ജോലിസ്ഥലത്ത് ഇടപഴകുകയും ഒരേ കെട്ടിടത്തിൽ താമസിക്കുകയും ചെയ്തിരുന്നവരാണ് ഈ രണ്ട് പൈലറ്റുമാർ. എന്നാൽ, സംഭവവുമായി ഇവർക്കുള്ള ബന്ധത്തിന്റെ സ്വഭാവമോ ഇവർക്കെതിരായ തെളിവുകളോ അധികൃതർ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ഫ്ലൈദുബൈയിൽ പൈലറ്റുമാരായി ജോലി ചെയ്യുന്ന ആറ് മാലിദ്വീപ് പൗരന്മാരിൽ ഉൾപ്പെടുന്നവരാണ് ഇവർ. മാലിദ്വീപിൽ നിന്ന് എയർലൈൻ ഏറ്റവും ഒടുവിലായി നിയമിച്ച പൈലറ്റുമാരും ഇവരാണെന്നാണ് റിപ്പോർട്ട്.

ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് 174 യാത്രക്കാരുമായും ജീവനക്കാരുമായും പോവുകയായിരുന്ന FZ1073 എന്ന വിമാനത്തിലാണ് ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ 29കാരൻ ഒമാൻ പൈലറ്റ് അൽ ഹമാമി ആക്രമിച്ചത്. അൽ-ഹമാമി ഇന്ത്യൻ പൈലറ്റായ മച്ചാറിനെ കോടാലി കൊണ്ട് ആക്രമിക്കുകയും കുത്തുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റെങ്കിലും മച്ചാർ ആക്രമണത്തെ ചെറുക്കുകയും കോക്ക്പിറ്റ് വാതിൽ തുറന്ന് ജീവനക്കാരെയും യാത്രക്കാരെയും വിവരം അറിയിക്കുകയും ചെയ്തു. പിന്നാലെ ഏതാനം യാത്രക്കാർ കോക്ക്പിറ്റിലേക്ക് പ്രവേശിക്കുകയും സഹപൈലറ്റിനെ കീഴ്പ്പെടുത്തുകയും വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്തു. പിന്നീട് വിമാനം സൗദി അറേബ്യയിലെ തബുക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു.

തീവ്രവാദ ആശയങ്ങളെ പിന്തുണച്ചിരുന്നതായി സംശയിക്കപ്പെടുന്ന വ്യക്തിയാണ് അൽ ഹമാമിയെന്നും പൈലറ്റ് ലൈസൻസ് നേടുന്നതിൽ നിന്ന് ഒമാൻ അധികൃതർ നേരത്തെ ഇയാളെ വിലക്കിയിരുന്നുവെന്നും യുഎഇ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിലക്ക് നിലനിൽക്കെ ഫ്ലൈദുബൈ ഇയാളെ എങ്ങനെ നിയമിച്ചു എന്നതിലും ആക്രമണത്തിന് പിന്നിലെ ഇയാളുടെ ലക്ഷ്യത്തെക്കുറിച്ചും കൂടുതൽ വിശാലമായ അന്വേഷണം നടക്കുന്നുണ്ട്.

Share post:

Popular

More like this
Related

നെടുമ്പാശ്ശേരി അപകടം: പ്രതി സുഹൈലിനെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്ന് പി രാജീവ്

തിരുവനന്തപുരം : മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തിലെ...

വാട്ടർ മെട്രോ പദ്ധതി നിർമ്മിതിയ്ക്കായി കെഎംആർഎൽ വിദേശ രാജ്യങ്ങളിലേക്ക്

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെ (കെഎംആർഎൽ) നേതൃത്വത്തിൽ വിദേശരാജ്യങ്ങളിലും കൊച്ചി...

നാട്ടിക ടോൾ പിരിവിൽ പ്രതിഷേധം; എൽഡിഎഫ്, യുഡിഎഫ് മാർച്ചിന് നേരെ ജലപീരങ്കി

തൃശൂർ : ദേശീയപാത നാട്ടികയിൽ ടോൾ പിരിവ് പുന:രാരംഭിച്ചതിന് പിന്നാലെ പ്രതിഷേധം...