Tuesday, April 28, 2026

‘ക്ഷമയ്ക്ക് പരിധിയുണ്ട്’; ദില്ലി മലിനീകരണ പ്രശ്നത്തില്‍ 4 സംസ്ഥാനങ്ങളിലെയും ദില്ലിയിലെയും ചീഫ് സെക്രട്ടറിമാരോട് ഹാജരാകാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി

Date:

ന്യൂഡൽഹി : ഡൽഹിയിലെ മലിനീകരണത്തിൽ കടുത്ത നടപടിയുമായി സുപ്രീം കോടതി. 4 സംസ്ഥാനങ്ങളിലെയും ദില്ലിയിലെയും ചീഫ് സെക്രട്ടറിമാർക്ക് വ്യാഴാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചു. യുപി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കാണ് സമൻസ് അയച്ചിരിക്കുന്നത്. ക്ഷമയ്ക്ക് പരിധിയുണ്ടെന്നും സുപ്രീം കോടതി രൂക്ഷഭാഷയിൽ വിമർശിച്ചു.

ന്യൂഡൽഹിയിലെ വായു മലിനീകരണം അപകടകരമായ നിലയിലെത്തി. ലോകാരോഗ്യ സംഘടന നിർദ്ദേശിച്ച പരിധിയുടെ 20 മടങ്ങാണ് മലിനീകരണ തോത്. അതേ സമയം, കഴിഞ്ഞ ദിവസം ദില്ലിയിലെ പകുതി സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിരുന്നു. മലിനീകരണം കുറയ്ക്കുന്നതിനായാണ് അടിയന്തര നടപടി സ്വീകരിച്ചത്. ദില്ലി സർക്കാരിന് കീഴിലെ ഓഫീസുകളിലാണ് നിയന്ത്രണം കടുപ്പിച്ചത്. 

നഗരത്തിന്റെ പല ഭാഗങ്ങളിലും വായുഗുണനിലവാര സൂചിക 500നും മുകളിലാണ്. മലിനീകരണ തോത് കൂടിയതോടെ കൃത്രിമ മഴ പെയ്യിക്കുന്നതടക്കമുള്ള നടപടികൾ എടുക്കണം എന്നാവശ്യപ്പെട്ട് ദില്ലി സർക്കാർ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. മലിനീകരണത്തോത് കൂടിയത് കണക്കിലെടുത്ത് ദില്ലിയിൽ സ്കൂളുകൾ ഓണ്‍ലൈനാക്കിയിരുന്നു. സുപ്രീം കോടതി ഇടപെട്ടതോടെയാണ് 10, 12  ക്ലാസ് വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകളാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ; വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസം അരമണിക്കൂർ വൈദ്യുതി നിയന്ത്രണം. വൈകുന്നേരം ആറ് മണി മുതൽ...

ഹർത്താലിനെതിരെ സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി; DGPയോട് റിപ്പോർട്ട്‌ ആവശ്യപ്പെട്ടു

കൊച്ചി : ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ സ്വമേധയ കേസ്...

നിതിൻ രാജിൻ്റെ മരണത്തിൽ  സംസ്ഥാനത്ത് ഹർത്താൽ തുടരുന്നു; പലയിടത്തും വാഹനങ്ങൾ തടഞ്ഞു

തിരുവനന്തപുരം : നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ചില സംഘടനകൾ...