കോഴിക്കോട് : ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവിന് കേസെടുത്ത് പോലീസ്. വടകര മന്ദരത്തൂര്‍ സ്വദേശിനി തങ്കമണി (49) ആണ് ഇന്നലെ വൈകീട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്.
എട്ടാം തീയതിയാണ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ തങ്കമണിയുടെ ശസ്ത്രക്രിയ നടന്നതെന്നും ഒമ്പതിന് റൂമിലേക്ക് മാറ്റിയതിന് പിന്നാലെ ഛര്‍ദ്ദിയും പനിയും തുടങ്ങിയെന്നും കുടുംബം പറയുന്നു. ഭക്ഷണം കഴിച്ചാല്‍ ഛര്‍ദ്ദിക്കുന്ന സ്ഥിതിയായിരുന്നു. വന്‍കുടലില്‍ മുറിവുണ്ടായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെന്നും കുടുംബം വ്യക്തമാക്കി.
ഇതോടെ വീണ്ടും ഓപ്പറേഷന്‍ തീയറ്ററിലേക്ക് മാറ്റി സര്‍ജറി നടത്തുകയായിരുന്നു. പിന്നാലെ വൈകീട്ട് അഞ്ച് മണിയോടെ തങ്കമണി മരണപ്പെട്ടു.
