Tuesday, November 3, 2026

ബാലറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍; കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജി വെയ്ക്കാമോ?; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

Date:

ഗുവാഹത്തി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിപക്ഷ പ്രതിഷേധം സജീവമായി തുടരുന്നതിനിടെ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ്മ. കേരളം, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജി വെയ്ക്കുകയാണെങ്കില്‍ ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്യാനേഷ് കുമാറിന് കീഴില്‍ നടന്ന ആരോപിക്കപ്പെടുന്ന ‘വോട്ട് ചോരി’ വഴിയാണ് ആ സര്‍ക്കാരുകളും രൂപീകരിക്കപ്പെട്ടത് എന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തുടനീളം അഞ്ച് വര്‍ഷത്തിലൊരിക്കല്‍ എസ്‌ഐആര്‍ നടത്തണമെന്ന ആവശ്യപ്പെട്ട ഹിമന്ത കോണ്‍ഗ്രസിനെതിരെയും രാഹുലിനെതിരെയും രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. “രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും തങ്ങളുടെ സര്‍ക്കാരുകളുടെ രാജിക്ക് തയ്യാറാണെങ്കില്‍ ബാലറ്റ് പേപ്പറില്‍ മത്സരിക്കാന്‍ ഞാന്‍ തയ്യാറാണ്. കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജിവെയ്ക്കണം, കാരണം ഗ്യാനേഷ് കുമാറിന് കീഴില്‍ നടന്ന ‘വോട്ട് ചോരി’ വഴിയാണ് ആ സര്‍ക്കാരുകളും രൂപീകൃതമായത്.”- ശര്‍മ്മ പറഞ്ഞു.

കോണ്‍ഗ്രസിനും രാഹുലിനും സുപ്രീം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ഭീഷണിപ്പെടുത്താന്‍ കഴിയില്ല. “അസം, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ ജനസംഖ്യ മാറ്റങ്ങള്‍ പരിഗണിച്ച് ഓരോ അഞ്ച് വര്‍ഷത്തിലും രാജ്യത്ത് എസ്‌ഐആര്‍ നടത്തണം. എങ്കില്‍ മാത്രമെ നമ്മുടെ ജനാധിപത്യം നിലനില്‍ക്കുകയും വിജയിക്കുകയും ചെയ്യുകയുള്ളൂ.”-  ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും വിദേശ ശക്തികളുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും രാജ്യത്തെ എല്ലാ ജനാധിപത്യ സ്ഥാപനങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് ഇന്ത്യയെ നേപ്പാളിനെയും ബംഗ്ലാദേശിനെയും പോലെയാക്കാനാണ് ആഗ്രഹിക്കുന്നതെന്നും ശർമ്മ കുറ്റപ്പെടുത്തി. “ഈ സമരത്തിന് ജനങ്ങളുടെ യാതൊരു പിന്തുണയുമില്ല. കേവലം രണ്ടായിരം മൂവായിരം ആളുകള്‍ മാത്രമാണ് രാഹുലിനൊപ്പം ചേരുന്നത്. അത് രാജ്യത്തിന്റെ വളര്‍ച്ച ഇഷ്ടപ്പെടാത്തവരും ദിമാഗി നക്‌സലുകളുമാണ്.”- ഹിമന്ത ബിശ്വ ശര്‍മ്മ ആരോപിക്കുന്നു.

Share post:

Popular

More like this
Related

യുഎസ് മിഡ്ടേം ഇന്ന്; കാലിഫോർണിയ വോട്ടർപട്ടികയിലെ 20,000 പേർ യുഎസ് പൗരന്മാരല്ലെന്ന ട്രംപിന്റെ ഹർജിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി

വാഷിങ്ടൺ : അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, കാലിഫോർണിയയിലെ വോട്ടർ പട്ടികയിൽ...

രാജമാണിക്യത്തിൻ്റെ സ്ഥാനചലനത്തിന് പിന്നിൽ വൈദ്യുതിവാങ്ങൽ തർക്കം; സർക്കാർ നിർദ്ദേശം 700 കോടി നഷ്ടമുണ്ടാക്കുമെന്ന് ചെയർമാൻ

തിരുവനന്തപുരം : കെ.എസ്.ഇ.ബി. ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. രാജമാണിക്യത്തിൻ്റെ മാറ്റിയതിന്...

‘മാപ്പ് പറയുന്നത് അവരുടെ സ്വകാര്യ കാര്യം,  യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ല’; ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ നിയമനടപടി തുടരുമെന്ന് ലുലു ഗ്രൂപ്പ്

കൊച്ചി: അപകീര്‍ത്തി കേസില്‍ വിവാദ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെയുള്ള നിയമനടപടിയുമായി മുന്നോട്ട്...

എസ്‌ഐആറിന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്, പേരു തിരുത്താനുള്ള വ്യാജ ലിങ്ക് തുറന്ന വയോധികൻ്റെ 7.70 ലക്ഷം കവർന്നു

കൊച്ചി : എസ്‌ഐആറിന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്. കൊച്ചിയിലാണ് സംഭവം. എറണാകുളം...