Tuesday, October 13, 2026

കടുത്ത സുരക്ഷാവലയം മറികടന്ന് ജന്തർ മന്ദറിൽ പറന്നിറങ്ങി ‘പാറ്റകൾ’; പ്രതീകാത്മക സമരത്തിൽ ഞെട്ടിത്തരിച്ച് ഡൽഹി പോലീസ്

Date:

ന്യൂഡൽഹി : ജന്തർ മന്ദറിൽ പ്രതിഷേധിക്കാനുളള അനുമതി നിഷേധിച്ചതിൽ, കടുത്ത സുരക്ഷാവലയം ഭേദിച്ച് ജന്തർ മന്ദറിൽ കടന്നുകയറി പ്രതീകാത്മക സമരം കാഴ്ചവെച്ച് സിജെപി പ്രവർത്തകർ. ഒരാളേക്കാൾ പൊക്കമുള്ള ബാരിക്കേഡുകൾ സ്ഥാപിച്ചാണ് ജന്തർ മന്ദറിലേക്കുള്ള പ്രവേശനം ഡൽഹി പോലീസ് തടഞ്ഞിരുന്നത്. എന്നാൽ ജന്തർ മന്ദറിൻ്റെ പിറകുവശത്തെ ഗേറ്റിന് സമീപം എൻഡിഎ സഖ്യകക്ഷിയായ ജെഡിയു ഓഫീസിന്റെ മുറ്റത്തുകൂടിയാണ് സിജെപി നേതാക്കളായ  അശുതോള റങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ എന്നിവരുടെ നേതൃത്വത്തിൽ ഡൽഹി പോലീസിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച മിന്നൽ പ്രതിഷേധം നടന്നത്

സർക്കാർ ജന്തർ മന്ദറിൽ ഒരുതരത്തിലുമുള്ള പ്രതിഷേധത്തിനും അനുമതി നൽകിയിരുന്നില്ല. ഇതിനിടെ കഴിഞ്ഞദിവസം സമരം നടത്താനുള്ള സ്ഥലങ്ങളുടെ പട്ടികയിൽ നിന്ന് ജന്തർ മന്ദറിനെ ഡൽഹി പോലീസ് ഒഴിവാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതീകാത്മക പ്രതിഷേധം. സിജെപിയുടെ ആദ്യത്തെ സമരം നടന്നതും ജന്തർ മന്ദറിലായിരുന്നു. പ്രതിഷേധിച്ചവരെ അപ്പോൾ തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തു നീക്കി. തുടർന്ന് ഇവിടെ വീണ്ടും സുരക്ഷ വർദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്.

Share post:

Popular

More like this
Related

ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു;  കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാപിഴവിന് കേസെടുത്ത് പോലീസ്

കോഴിക്കോട് : ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ച സംഭവത്തിൽ...

നെടുമ്പാശ്ശേരി അപകടം: സുഹൈലിനെതിരെ കേസെടുത്ത് എക്‌സൈസ് ; പ്രതിയെ ജുവനൈല്‍ ഹോമിൽ വിടാനുള്ള പോലീസ് നീക്കത്തിൽ പ്രതിഷേധം

കൊച്ചി : നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിലെ...

സ്വകാര്യ സർവ്വകലാശാല ബിൽ തിരിച്ചുവിളിക്കാൻ നിയമസഭ, പ്രമേയം പാസായി; വിദേശ സർവ്വകലാശാലകളെയും സ്വാഗതം ചെയ്യും

തിരുവനന്തപുരം : കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് മാർച്ച് മാസത്തിൽ നിയമസഭ പാസാക്കി...