തൃശൂർ : ദേശീയപാത നാട്ടികയിൽ ടോൾ പിരിവ് പുന:രാരംഭിച്ചതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കി എൽഡിഎഫും യുഡിഎഫും. ടോൾ പ്ലാസയിലേക്ക് എൽഡിഎഫ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർ ടോൾ പ്ലാസയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെയാണ് പോലീസിൻ്റെ ജലപീരങ്കി പ്രയോഗം. തൊട്ടുപിന്നാലെയെത്തിയ യുഡിഎഫ് പ്രതിഷേധ മാർച്ചിനു നേരെയും പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ശേഷമാണ് വീണ്ടും ടോൾ പിരിവ് തുടങ്ങിയത്. ടോൾ വിഷയത്തിൽ ജില്ലാ കളക്ടർ വിളിച്ചുചേർത്ത സർവ്വകക്ഷിയോഗം കളക്ടറേറ്റ് ഹാളിൽ പുരോഗമിക്കുന്നതിനിടെയാണ് ടോൾ പ്ലാസയിൽ പിരിവ് പുന:രാരംഭിച്ചത്.
