Tuesday, October 13, 2026

വാട്ടർ മെട്രോ പദ്ധതി നിർമ്മിതിയ്ക്കായി കെഎംആർഎൽ വിദേശ രാജ്യങ്ങളിലേക്ക്

Date:

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെ (കെഎംആർഎൽ) നേതൃത്വത്തിൽ വിദേശരാജ്യങ്ങളിലും കൊച്ചി വാട്ടർ മെട്രോക്ക് സമാനമായ പദ്ധതി ഒരുങ്ങുന്നു. ഏഴ് രാജ്യങ്ങളിലാണ് വാട്ടർ മെട്രോ സർവ്വീസിന് വേണ്ടി കെഎംആർഎല്ലിന് അവസരമൊരുക്കുന്നത്.

വിയറ്റ്നാമിലും മലേഷ്യയിലും വാട്ടർ മെട്രോയ്ക്കായി പ്രാരംഭ പഠനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇതിന് പിന്നാലെയാണ് മറ്റു രാജ്യങ്ങളും കൊച്ചി വാട്ടർ മെട്രോയെ സമീപിച്ചിരിക്കുന്നത്. അനുമതികൾ ലഭ്യമായാൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെ (കെഎംആർഎൽ) മേൽനോട്ടത്തിൽ മറ്റ് വിദേശ രാജ്യങ്ങളിലും വാട്ടർ മെട്രോ യാഥാർത്ഥ്യമാകും.

വിയറ്റ്നാം, മലേഷ്യ എന്നിവയ്ക്ക് പുറമെ കോംഗോ, നൈജീരിയ, സൗദി അറേബ്യ, ഒമാൻ, സീഷെൽസ് എന്നീ രാജ്യങ്ങളാണ് വാട്ടർ മെട്രോ പദ്ധതിയ്ക്ക് താത്പര്യം പ്രകടിപ്പിച്ച് കെഎംആർഎല്ലിനെ സമീപിച്ചിട്ടുള്ളത്. കൊച്ചി വാട്ടർ മെട്രോയെ മാതൃകയാക്കി നിലവിൽ ഇന്ത്യയിലെ 18 സ്ഥലങ്ങളിൽ വാട്ടർ മെട്രോ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് വിദേശ രാജ്യങ്ങളിലെ പദ്ധതികൾ.

വിയറ്റ്നാമിൽ മികോങ് നദിയിലാണ് വാട്ടർ മെട്രോ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൻ്റെ സാദ്ധ്യതാപഠനം പൂർത്തിയായി. ഏഴു റൂട്ടുകളും 35 ടെർമിനലുകളുമായി വിയറ്റ്നാമിൽ 173 കിലോമീറ്റർ ദൂരത്തിലാണ് വാട്ടർ മെട്രോ സർവ്വീസ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് എംബസിതലത്തിൽ ആശയവിനിമയം നടക്കുകയാണെന്ന് കെഎംആർഎൽ അധികൃതർ വ്യക്തമാക്കി.

സർക്കാർതലത്തിലുള്ള നടപടിക്രമങ്ങളും അനുമതികളും പൂർത്തിയായാൽ വിയറ്റ്നാമുമായി ഔദ്യോഗിക കരാറിലെത്തി പദ്ധതി പ്രവർത്തനങ്ങളിലേക്ക് നീങ്ങും. മലേഷ്യയിൽ പെനാങ്ങിലാണ്
വാട്ടർ മെട്രോയ്ക്കായി പ്രാഥമിക സാദ്ധ്യതാ പഠനം നടന്നത്. കഴിഞ്ഞ വർഷം മാത്രം വിവിധ കൺസൾട്ടൻസി ജോലികളിൽ നിന്ന് 15 കോടി രൂപ വരുമാനം കൊച്ചി വാട്ടർ മെട്രോയ്ക്ക് ലഭിച്ചിട്ടുണ്ട്.

Share post:

Popular

More like this
Related

നാട്ടിക ടോൾ പിരിവിൽ പ്രതിഷേധം; എൽഡിഎഫ്, യുഡിഎഫ് മാർച്ചിന് നേരെ ജലപീരങ്കി

തൃശൂർ : ദേശീയപാത നാട്ടികയിൽ ടോൾ പിരിവ് പുന:രാരംഭിച്ചതിന് പിന്നാലെ പ്രതിഷേധം...

കടുത്ത സുരക്ഷാവലയം മറികടന്ന് ജന്തർ മന്ദറിൽ പറന്നിറങ്ങി ‘പാറ്റകൾ’; പ്രതീകാത്മക സമരത്തിൽ ഞെട്ടിത്തരിച്ച് ഡൽഹി പോലീസ്

ന്യൂഡൽഹി : ജന്തർ മന്ദറിൽ പ്രതിഷേധിക്കാനുളള അനുമതി നിഷേധിച്ചതിൽ, കടുത്ത സുരക്ഷാവലയം...

ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു;  കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാപിഴവിന് കേസെടുത്ത് പോലീസ്

കോഴിക്കോട് : ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ച സംഭവത്തിൽ...