Thursday, May 21, 2026

കേരളത്തിൻ്റെ തീരങ്ങളിൽ കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 വരെ കടലാക്രമണത്തിന് സാദ്ധ്യത

Date:

കൊച്ചി: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കടലാക്രമണ മുന്നറിയിപ്പ് നൽകി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS). തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ തീരങ്ങളിലാണ് ഇന്ന് രാവിലെ 05.30 മുതൽ വൈകുന്നേരം 05.30 വരെ ഉയർന്ന തിരമാലകൾ  കടലാക്രമണത്തിന് ഇടയാക്കിയേക്കുമെന്ന് അറിയിപ്പുള്ളത്.. 0.2 മുതൽ 0.6  മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാദ്ധ്യതയാണ് കൽപ്പിക്കുന്നത്.

തമിഴ്‌നാട് തീരത്ത് 0.5 മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ട്.
കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

ജാഗ്രതാ നിർദ്ദേശം

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്.
5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മെയ് 23 മുതൽ 28 വരെ 6 ദിവസത്തേക്ക് ബാങ്ക് അവധി; എസ്ബിഐ ശാഖകൾ പ്രവർത്തിക്കില്ല

ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക്...

34 ചോദ്യങ്ങൾ, ലോക്കലുകൾ മറുപടി നൽകണം ; തോൽവി പഠന വിധേയമാക്കാൻ സിപിഎം

തിരുവനന്തപുരം : തോൽവി പഠിക്കാനുറച്ച് സിപിഎം. 34 ചോദ്യങ്ങളാണ് ലോക്കലുകളിലേക്ക് നൽകിയിരിക്കുന്നത്....

കേരളത്തിൻ്റെ പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് ; എംഎല്‍എമാരുടെ സത്യപ്രതിജ്ഞ രാവിലെ 9 മണിക്ക്

തിരുവനന്തപുരം : കേരളത്തിന്റെ പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം നാളെ ആരംഭിക്കും....

‘തമിഴ്‌നാട്ടിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം, സിബിഐ അന്വേഷണം വേണം’- സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി : തമിഴ്‌നാട് നിയമസഭയിൽ മെയ് 13-ന് നടന്ന വിശ്വാസവോട്ടെടുപ്പിൽ സി....