Sunday, October 11, 2026

‘ഡിജിപി പണി ചെയ്ത ഒരാളോട് കോണ്‍സ്റ്റബിളിന്റെ പണി ചെയ്യാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ട് ഉണ്ടാകും’; രാജി വിഷയത്തിൽ വിശദീകരണവുമായി ആർ ശ്രീലേഖ

Date:

തിരുവനന്തപുരം : തിരുവനതപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നുള്ള രാജി മേയർക്ക് നൽകുകയും ഒടുവിൽ പിൻവലിക്കുകയും ചെയ്ത ആർ ശ്രീലേഖ ഇപ്പോഴിതാ പ്രസ്തുത വിഷയത്തിൽ പുതിയ വിശദീകരണവുമായി രംഗത്ത്. ഡിജിപി പണി ചെയ്യുന്ന ആളോട് കോണ്‍സ്റ്റബിളിന്റെ പണി ചെയ്യാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്നാണ് ആര്‍ ശ്രീലേഖ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു വെയ്ക്കുന്നത്. ആര്‍മി ജനറലിനോട് പട്ടാളക്കാരനായി പോയി അതിര്‍ത്തി കാക്കൂവെന്ന് പറഞ്ഞാല്‍ ആ പണി ചെയ്യാന്‍ പ്രയാസമായിരിക്കുമെന്നും ശ്രീലേഖ കൂട്ടിച്ചേർക്കുന്നു.

ആ പ്രയാസങ്ങളെല്ലാം സഹിച്ചാണ് മത്സരിച്ചതും ജോലി ചെയ്തുകൊണ്ടിരിക്കുന്നതും എന്ന് വ്യക്തമാക്കുന്ന ശ്രീലേഖ, എന്നിട്ടും എന്തു ചെയ്താലും ചിലര്‍ വിമര്‍ശന പോസ്റ്റ് എഴുതുന്നുവെന്നും വിഷമം തോന്നിയപ്പോഴാണ് മേയര്‍ക്ക് രാജി സന്ദേശം അയച്ചത് എന്നും വിശദീകരിക്കുന്നു.

“പോലീസ് ഓഫീസര്‍ ആയിരിക്കെയുണ്ടായ സമ്മര്‍ദ്ദം നേരത്തെ തുറന്നു പറഞ്ഞിരുന്നു. അന്ന് രാജിവെയ്ക്കാതെ അതിജീവിച്ചത് വലിയ സപ്പോര്‍ട്ട് സിസ്റ്റം പോലീസില്‍ ഉണ്ടായിരുന്നതിനാലാണ്. താന്‍ വിളിച്ചുപറഞ്ഞാല്‍ അവര്‍ കേള്‍ക്കും.”- ശ്രീലേഖ തൊടുത്തുവിടുന്ന വാക്കുകളിൽ, രാഷ്‌ട്രീയ ജീവതത്തിൽ തനിക്ക് പാർട്ടിയിൽ നിന്ന് സപ്പോർട്ടൊന്നും ലഭിക്കുന്നില്ലെന്ന ധ്വനി നിഴലിക്കുന്നു.

“ജോലിയും അഡ്മിഷനും വേണം എന്നതടക്കം അതിര്‍ത്തിതര്‍ക്കങ്ങള്‍ ഉള്‍പ്പെടെ എനിക്ക് ചെയ്യാന്‍ പറ്റാത്ത പലകാര്യങ്ങളും രാത്രിവരെ വീട്ടിലും ഓഫീസിലും എത്തി ആളുകള്‍ സംസാരിക്കുന്നു. ഉപദേശം മതിയെന്ന പറഞ്ഞ് അത് നിര്‍ദ്ദേശിച്ചാലും അവര്‍ തൃപ്തരായിരിക്കില്ല. ഒരു പോലീസ് സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞാല്‍ കേള്‍ക്കില്ല. ബിജെപി കൗണ്‍സിലര്‍ എന്ന നിലയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കേരളത്തില്‍ ആരും എന്നെ കേള്‍ക്കില്ല. ഭയങ്കര സമ്മര്‍ദ്ദത്തിലൂടെയാണ് പോകുന്നത്. എന്നെ കൊണ്ടുപറ്റുന്നില്ലെന്ന് ഒരു പരിധികഴിഞ്ഞപ്പോള്‍ തോന്നി. ടെലിഫോണ്‍ കണക്ഷന്‍ ഇല്ലെങ്കിലോ ഇലക് ട്രിസിറ്റി ഇല്ലെങ്കിലോ ചപ്പുചവര്‍ കൂടികിടന്നാലോ ഓട വൃത്തികേടായി കിടന്നാലോ അപ്പപ്പോ ശരിയാക്കികൊടുക്കണം എന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്തംബര്‍ 30നാണ് രാജി കൈമാറിയത്. കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടു. കഴിഞ്ഞ ഒമ്പത് മാസമായി തിരക്കിലായതിനാല്‍ തന്റെ സിസ്റ്റം മുഴുവന്‍ താറുമാറായി.” എന്നിങ്ങനെ കൗൺസിലർ എന്ന നിലയിൽ തൻ്റെ കഷ്ടപാടുകൾ അക്കമിട്ടു വിശദീകരിക്കുന്ന ശ്രീലേഖ, പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടതിനാലാണ് കൗണ്‍സിലര്‍ സ്ഥാനത്ത് തുടരുന്നതെന്നും തുറന്നു പറയുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ ഏറെ സന്തോഷിച്ച തന്നെ മേയര്‍ ആക്കാത്തതിനാലാണ് കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നുള്ള രാജിക്ക് കാരണമെന്ന് പറഞ്ഞോണ്ടിരിക്കുന്നതില്‍ കാര്യമില്ലെന്നും ശ്രീലേഖ വ്യക്തമാക്കി.

“ശ്രീലേഖ ബിജെപിയില്‍ നിന്നും രാജിവെച്ചിട്ടില്ല. ബിജെപിയുടെ അഭിമാനമുള്ള അംഗമായി ആജീവനാന്തം തുടരും. ഞാനൊരു മോദി ഭക്തയാണ്. മോദിജി എന്നുപറഞ്ഞാല്‍ എനിക്കിപ്പോഴും ആരാധനാമൂര്‍ത്തിയാണ്. അതുകൊണ്ട് ഒരിക്കലും പാര്‍ട്ടി വിട്ട് പോകില്ല.”- എന്നിങ്ങനെ ബിജെപിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകയായി ജീവാന്ത്യം വരെ തുടരുമെന്ന ഉറപ്പ് കൂടി നൽകിയാണ്   വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Share post:

Popular

More like this
Related

ഡൽഹി തെരുവുകൾ ഇന്നും സമര വീഥിയാവും; ജന്തർ മന്ദർ പോലീസ് വേദിയും !

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം; 12 മരണം, 309 പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്...

‘ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍’; കൂട്ട കസ്റ്റഡിയിലും നിയമപാലകസേനകളുടെ നടപടികളിലും ആശങ്കയറിയിച്ച യുഎന്‍ ഹ്യൂമന്‍ റൈറ്റ്‌സ് പ്രസ്താവന തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക ക്രമക്കേടിനെതിരെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെയും ഇടത് പാർട്ടികളുടെയും നേതൃത്വത്തില്‍...

‘ഡൽഹിയിൽ പ്രതിഷേധക്കാരെ BJP-RSS പ്രവർത്തകർ ക്രൂരമായി ആക്രമിച്ചു’;  വീഡിയോ പുറത്തുവിട്ട് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...