Monday, October 12, 2026

ചീഫ് ജസ്റ്റിസിനെതിരെ കെപിസിസി, രാജിവെയ്ക്കണമെന്ന് ആവശ്യം; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് തടിയൂരി

Date:

ന്യൂഡല്‍ഹി : സുപ്രീം കോടത ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ വിമർശനവുമായി കെപിസിസി. ക്രമസമാധാനം തന്റെ ചുമതലയല്ലെന്ന് പറഞ്ഞത് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് രാജിവെയ്ക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് ഉയർത്തിയത്. സംഭവം  വിവാദമായതോടെ എക്‌സില്‍ പങ്കുവെച്ച പോസ്റ്റ് നീക്കി തടിയൂരി കെപിസിസി.

“പ്രിയ സൂര്യകാന്ത്, നിയമവും ക്രമസമാധാനവും നിങ്ങളുടെ പരിധിയില്‍ വരുന്നതല്ലെങ്കില്‍ ഇപ്പോള്‍ തന്നെ രാജി വെയ്ക്കൂ. അത് കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരാളെ ഞങ്ങള്‍ പകരം കണ്ടെത്തിക്കൊള്ളാം”-  കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ എക്‌സ് പോസ്റ്റ് ഇങ്ങനെയായിരുന്നു. വിമര്‍ശനം ഉയര്‍ന്നതോടെ ഹൈക്കാമാന്‍ഡ് ഇടപെടുകയും തുടർന്ന് പോസ്റ്റ് പിന്‍വലിയ്ക്കുകയുമായിരുന്നു. എക്‌സ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നവര്‍ക്ക് സംഭവിച്ച വീഴ്ചയാണെന്നുളള വിശദീകരണവും പിറകെ വന്നു.

അതേസമയം, കോണ്‍ഗ്രസിന്റെ പോസ്റ്റിനെതിരെ ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി വിമര്‍ശനവുമായി രംഗത്തെത്തി. കോണ്‍ഗ്രസ് അരാജകത്വം പ്രോത്സാഹിപ്പിക്കുകയാണെന്നും രാജ്യത്തിന്റെ ഭരണഘടനയെയും സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളെയും അപമാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗാന്ധി-വാദ്ര കുടുംബം ഭരണഘടനയ്ക്ക് അതീതമാണെന്നാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും ചീഫ് ജസ്റ്റിസിനെ ഭീഷണിപ്പെടുത്തുകയാണ് പാര്‍ട്ടിയെന്നും അദ്ദേഹം എക്‌സ് പോസ്റ്റിൽ ആരോപിച്ചു.

Share post:

Popular

More like this
Related

ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേഖർ ഇനി തമിഴ്നാട് ഗവർണർ

ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ...