Thursday, October 15, 2026

ഇന്ത്യൻ ക്രിക്കറ്റിൻ്റെ പുതിയ ടൈറ്റിൽ സ്പോൺസർമാരായി ‘മുത്തൂറ്റ് ഫിനാൻസ്’

Date:

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൻ്റെ പുതിയ ടൈറ്റിൽ സ്പോൺസർമാരായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്’. അടുത്ത രണ്ട് വർഷത്തേക്കുള്ളതാണ് സ്പോൺസർഷിപ്പ് അവകാശം. കാംപ, എസ്ബിഐ ലൈഫ്, ചാറ്റ്ജിപിടി എന്നിവയാണ് നിലവിൽ ബിസിസിഐയുടെ ഉഭയകക്ഷി ക്രിക്കറ്റ് സ്പോൺസർഷിപ്പ് പങ്കാളികളായിട്ടുള്ള മറ്റ് ബ്രാൻഡുകൾ.

10 ടെസ്റ്റുകൾ, 12 ഏകദിനങ്ങൾ, 13 ട്വൻ്റി20 മത്സരങ്ങൾ ഉൾപ്പെടെ നാട്ടിൽ നടക്കുന്ന 35 അന്താരാഷ്ട്ര മത്സരങ്ങൾ ഉൾക്കൊള്ളുന്നതാണ് കരാർ. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയോടെ കരാറിന് തുടക്കമാകും.

വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, സിംബാബ്‍വെ ടീമുകൾ ഇന്ത്യയിൽ പര്യടനത്തിനെത്തുന്ന തിരക്കേറിയ ഹോം സീസണിനു മുന്നോടിയായാണ് ബിസിസിഐ പ്രഖ്യാപനം. പുതിയ കൊമേഴ്സ്യൽ സൈക്കിൾ 2028 മാർച്ച് വരെ നീളുന്നതാണ്. 2028 മാർച്ച് 31 വരെയുള്ള കരാറിൽ ഇന്ത്യയിലെ എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളുടേയും ടൈറ്റിൽ സ്പോൺസർഷിപ്പ് മുത്തൂറ്റ് ഫിനാൻസിന് ലഭിക്കും.

Share post:

Popular

More like this
Related

ആലപ്പുഴ ദേശീയപാതയിൽ  ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ...

ട്രംപിന്റെ മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി സൗദിയിലെ എണ്ണക്കമ്പനികൾ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം

(Photo Courtesy : X)സനാ: അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പുകളെ...

ജർമ്മനിയിൽ അപ്പാർട്ട്മെന്റിന് തീപ്പിടിച്ചു; മൂന്ന് മലയാളി വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു, ഒരാൾ അറസ്റ്റിൽ

(Photo Courtesy : X)കൊച്ചി: ജര്‍മ്മനിയിലെ ബോച്ചുമില്‍ നഗരത്തിലെ അപ്പാര്‍ട്ട്മെന്റിന് ഉണ്ടായ...

ചെറുവയൽ രാമൻ അന്തരിച്ചു; നഷ്ടമായത് കേരളത്തിൻ്റെ നെല്ലച്ഛനെ

കോഴിക്കോട് : കേരളത്തിൻ്റെ പൈതൃക നെൽവിത്തുകളുടെ സംരക്ഷകൻ, നെല്ലച്ഛൻ എന്നറിയപ്പെടുന്ന ചെറുവയല്‍...