Thursday, September 24, 2026

സൗദിയിലെ മക്കയടക്കം 5 നഗരങ്ങൾക്ക് അതീവ സുരക്ഷാ ജാഗ്രതാ നിർദ്ദേശം; മുന്നറിയിപ്പ് ഹൂതി വിമതരിൽ നിന്നുള്ള വ്യോമാക്രമണ ഭീഷണികളെ തുടർന്ന്

Date:

റിയാദ് : പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലെ പ്രമുഖ നഗരങ്ങളിൽ അതീവ സുരക്ഷാ ജാഗ്രതാ നിർദ്ദേശം. മക്ക, തായിഫ്, ജിദ്ദ, തബൂക്ക്, യാൻബു തുടങ്ങിയ പ്രധാന നഗരങ്ങളിലെ നിവാസികൾക്കാണ് സിവിൽ ഡിഫൻസ് അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകിയിടുള്ളത്. മൊബൈൽ ഫോണുകളിലെ ദേശീയ അടിയന്തര മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം (നാഷണൽ ഏർലി വാണിങ് പ്ലാറ്റ്‌ഫോം) വഴിയാണ് ഒരേസമയം അതോറിറ്റി ലക്ഷക്കണക്കിന് ജനങ്ങൾക്ക് അടിയന്തര സന്ദേശം അയച്ചത്.

യെമനിലെ ഹൂതി വിമതരിൽനിന്നുള്ള വ്യോമാക്രമണ ഭീഷണികളും മേഖലയിലെ സംഘർഷ സാദ്ധ്യതകളും കണക്കിലെടുത്താണ് ജനങ്ങൾക്ക് മുൻകരുതൽ മുന്നറിയിപ്പുകൾ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ് സന്ദേശം ലഭിച്ചയുടൻ ജനങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നും പൂർണ്ണമായും കെട്ടിടങ്ങൾക്കുള്ളിൽ തന്നെ തുടരണമെന്നും സിവിൽ ഡിഫൻസ് അതോറിറ്റി നൽകിയ കർശന നിർദ്ദേശത്തിൽ പറയുന്നു.. മുറികൾക്കുള്ളിൽ കഴിയുന്നവർ ജനലുകൾക്കും ഗ്ലാസുകൾക്കും സമീപത്തുനിന്ന് മാറിനിൽക്കണമെന്നും സുരക്ഷിതമായ കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് അഭയം തേടണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

പൊതുജനങ്ങൾ യാതൊരുവിധത്തിലും പരിഭ്രാന്തരാകരുതെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു. സിവിൽ ഡിഫൻസിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യതയോടെ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും ജാഗ്രതാ സന്ദേശത്തിൽ ഓർമ്മിപ്പിക്കുന്നു. വ്യോമാതിർത്തികളിൽ പ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രത പുലർത്തുന്നതിനിടെയാണ് രാജ്യത്തെ പ്രധാന വാണിജ്യ, തീർത്ഥാടന നഗരങ്ങളിൽ തുടർച്ചയായി അടിയന്തര നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

Share post:

Popular

More like this
Related

ഇന്ത്യൻ ക്രിക്കറ്റിൻ്റെ പുതിയ ടൈറ്റിൽ സ്പോൺസർമാരായി ‘മുത്തൂറ്റ് ഫിനാൻസ്’

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൻ്റെ പുതിയ ടൈറ്റിൽ സ്പോൺസർമാരായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന...

സിജെപി മുന്നറിയിപ്പ്; ‘തെരഞ്ഞെടുപ്പ് കമ്മീഷണര്‍ 48 മണിക്കൂറിനകം രാജിവെക്കണം, ഇല്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം’ 

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ 48 മണിക്കൂറിനുള്ളില്‍...

‘കിരീടം ആറന്മുളയിലുണ്ട്, നഷ്ടമായിട്ടില്ല’- കെ ജയകുമാർ; സംശയം നിലനില്‍ക്കുന്ന വസ്തുക്കളുടെപരിശോധന തുടരും

പത്തനംതിട്ട: ശബരിമലയിലെ  സ്വർണ്ണക്കിരീടം നഷ്‌ടമായിട്ടില്ലെന്ന് വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് കെ...