Sunday, June 21, 2026

നോയൽ നേവൽ ടാറ്റ ടാറ്റ ട്രസ്റ്റിൻ്റെ പുതിയ ചെയർമാൻ

Date:

മുംബൈ: ടാറ്റ ട്രസ്റ്റിൻ്റെ പുതിയ ചെയർമാനായി നോയൽ ടാറ്റ. ടാറ്റ ഗ്രൂപ്പിന്റെ പിന്തുടര്‍ച്ച സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം മരണപ്പെട്ട രത്തൻ ടാറ്റയുടെ അർധസഹോദരനാണ് 67 കാരനായ നോയൽ ടാറ്റ.

തൻ്റെ മരണത്തിന് മുമ്പ്, ടാറ്റ ട്രസ്റ്റുകളുടെ നേതൃത്വം ആർക്കായിരിക്കുമെന്ന് രത്തൻ ടാറ്റ പ്രഖ്യാപിച്ചിരുന്നില്ല. ഇതേ തുടർന്ന് മുംബൈയിൽ ഇന്ന് ടാറ്റ ട്രസ്റ്റിൻറെ ബോർഡ് യോഗം നടന്നു. 13 ട്രസ്റ്റിമാര്‍ ചേര്‍ന്നതാണ് ബോര്‍ഡ്.

രത്തൻ ടാറ്റയുടെ പിതാവ് നവൽ ടാറ്റ രണ്ടാമത് വിവാഹം ചെയ്ത സിമോനിൻ്റെ മകനാണ് 67കാരനായ നോയൽ ടാറ്റ. 40 വർഷമായി ടാറ്റയുടെ ഭാഗമായ നോയൽ നിലവിൽ ട്രെൻ്റ്, വോൾട്ടാസ്, ടാറ്റ ഇൻ്റർനാഷണൽ, ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ എന്നിവയുടെ ചെയർമാനാണ്. രത്തൻ ടാറ്റ 2012ൽ ടാറ്റ സൺസിൻ്റെ തലപ്പത്തുനിന്ന് വിരമിച്ചപ്പോൾ നോയലിന് സാധ്യത കൽപ്പിച്ചിരുന്നെങ്കിലും അത് ഉണ്ടായില്ല. ടാറ്റ ഗ്രൂപ്പിൻ്റെ മാത്യ കമ്പനിയായ ടാറ്റ സൺസിൻ്റെ 66 ശതമാനം ഓഹരികളും ടാറ്റ ട്രെസ്റ്റ് എന്ന സംരംഭത്തിന് കീഴിലാണ്.

ടാറ്റ ട്രസ്റ്റിന്റെ ചെയർമാനായിരുന്ന രത്തൻ ടാറ്റ, ഒക്ടോബർ 9 ന് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ വച്ച് അന്തരിച്ചതിനെ തുടർന്നാണ് പുതിയ െെയർമാനെ തിരഞ്ഞെടുക്കുന്നത്. വിവാഹിതനല്ലാത്ത രത്തൻ ടാറ്റായുടെ പിൻഗാമി ആരെന്ന ചോദ്യം മുൻപേ ഉയർന്നിരുന്നതാണ്.

നോയൽ നേവൽ ടാറ്റ നിലവിൽ ടാറ്റ ട്രസ്റ്റ് , ട്രെൻ്റ് , ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ എന്നിവയുടെ ചെയർമാനും ടാറ്റ ഇൻ്റർനാഷണലിൻ്റെ മാനേജിംഗ് ഡയറക്ടറും ടൈറ്റൻ കമ്പനിയുടെയും ടാറ്റ സ്റ്റീലിൻ്റെയും വൈസ് ചെയർമാനുമാണ്

Noel Tata as Chairman of Tata Trust; The decision will come soonl

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വീണക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

തിരുവനന്തപുരം : സിഎംആർഎൽ - എക്സാലോജിക് ഇഡി അന്വേഷണത്തിൻ്റെ ഭാഗമായി പ്രതിപക്ഷ...

തൃണമൂൽ കോൺഗ്രസിന്റെ 440 കോടി രൂപ നിക്ഷേപമുള്ള 3 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

കൊൽക്കത്ത : തൃണമൂൺ കോൺഗ്രസിൻ്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളുടെ ഡെബിറ്റ് പ്രവർത്തനങ്ങൾ...

‘ഒരു ജില്ലയിൽ രണ്ട് മെഡിക്കൽ കോളേജ് എന്തിന്?; പിന്നിൽ പ്രാദേശിക എംഎൽഎയുടെ ഭരണസ്വാധീനം’- വിമർശനവുമായി ജി സുധാകരൻ

ആലപ്പുഴ: ഹരിപ്പാട് മെഡിക്കൽ കോളേജ് ആരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി അമ്പലപ്പുഴ എംഎൽഎ...