Monday, October 12, 2026

‘ഒന്നും ഷെഡ്യൂൾ ചെയ്തിട്ടില്ല’, ട്രംപിൻ്റെ ദോഹ ചർച്ചകൾ നിഷേധിച്ച് ഇറാൻ

Date:

ടെഹ്റാൻ : യുഎസ്- ഇറാൻ ആക്രമണം അവസാനിപ്പിക്കാനും അതിനായുള്ള തുടർ ചർച്ചകൾ ചൊവ്വാഴ്ച ദോഹയിൽ നടത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ നിഷേധിച്ച് ഇറാൻ. ഇരു രാജ്യങ്ങളിലേയും മുതിർന്ന ഉദ്യോഗസ്ഥർ ചൊവ്വാഴ്ച ദോഹയിൽ കൂടിക്കാഴ്ച നടത്തുമെന്ന ഒരു ചർച്ചയും നടത്താൻ തീരുമാനിച്ചിട്ടില്ലെന്ന് ഇറാൻ അറിയിച്ചു. താളം തെറ്റിയ സമാധാന  കരാർ നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സിംഗപൂരിൽ നടന്ന ചർച്ചയുടെ ബാക്കി ദോഹയിലെ കൂടിക്കാഴ്ചയിൽ തുടരുമെന്ന് ട്രംപ അറിയിച്ചത്.

മാസങ്ങൾ നീണ്ട സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ച വെടിനിർത്തൽ ലംഘനത്തെക്കുറിച്ച് ഇരുപക്ഷവും പുതിയ ആരോപണങ്ങൾ ഉന്നയിച്ചതിന് തൊട്ടുപിന്നാലെ, പരസ്പരവിരുദ്ധമായ പ്രസ്താവനകൾ പശ്ചിമേഷ്യയിൽ വീണ്ടും അനിശ്ചിതത്വത്തിന് വഴിതെളിച്ചു.

ഇറാന്റെ ഒരു സംഘം ഈ ആഴ്ച ഖത്തറിലേക്ക് പോകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞെങ്കിലും, ദോഹയിൽ നിശ്ചയിച്ചെന്ന് പറയപ്പെടുന് അമേരിക്കൻ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്ക് ഇതിന് യാതൊരു ബന്ധവുമില്ലെന്ന് അവർ ഊന്നിപ്പറഞ്ഞു.

വരും ദിവസങ്ങളിൽ വാഷിംഗ്ടണുമായി ഒരു ചർച്ചയും ടെഹ്‌റാൻ ഷെഡ്യൂൾ ചെയ്തിട്ടില്ലെന്നും വിശാലമായ കരാറിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് മുമ്പ് ധാരണാപത്രത്തിന്റെ നിബന്ധനകൾ നടപ്പിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് പറഞ്ഞു.

ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ, ടെഹ്‌റാൻ ചർച്ചകൾ അഭ്യർത്ഥിച്ചതായി യുഎസ് പ്രസിഡന്റ് പറഞ്ഞതിന പിന്നാലെ
ഉന്നതതല യോഗങ്ങൾക്കായി പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്‌നറും ദോഹയിലേക്ക് പോകുമെന്ന് വൈറ്റ് ഹൗസ്  സ്ഥിരീകരിയ്കുകയും ചെയ്തതാണ്.

മെമ്മോറാണ്ടം നടപ്പിലാക്കുന്നത് മുന്നോട്ട് കൊണ്ടുപോകാൻ വാഷിംഗ്ടൺ ശ്രമിക്കുമ്പോൾ ചർച്ചകൾ തുടരുമെന്ന് ഫോക്സ് ന്യൂസിനോട് സംസാരിച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
“

Share post:

Popular

More like this
Related

ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം കനക്കും, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച് ; സമരത്തിന് അനുമതി തേടി സിജെപി

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്ന് പ്രമേയം ; എല്‍ഡിഎഫ് പിന്തുണയ്ക്കും

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഇന്ന് നിയമസഭയില്‍ പ്രമേയം...