Tuesday, September 1, 2026

സ്വർണ്ണം പോൽ കുതിയ്ക്കുന്നു പെട്രോൾ, ഡീസൽ വിലയും!; അഞ്ച് ദിവസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

Date:

ന്യൂഡൽഹി : വീണ്ടും കൂടി രാജ്യത്തെ പെട്രോൾ, ഡീസൽ വില. ഒരു ആഴ്ചയ്ക്കുള്ളിൽ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർദ്ധനവ്. പുതിയ നിരക്കുകൾ പ്രകാരം രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ പെട്രോൾ ലിറ്ററിന് 87 പൈസ വർദ്ധിച്ച് 97.77 രൂപയിൽ നിന്നും 98.64 രൂപയായി ഉയർന്നു. ഡീസൽ വില ലിറ്ററിന് 91 പൈസ വർദ്ധിച്ച് 90.67 രൂപയിൽ നിന്നും 91.58 രൂപയിലെത്തി. ഏതാനും ദിവസങ്ങൾക്ക് മുൻപ് രാജ്യവ്യാപകമായി ലിറ്ററിന് 3 രൂപ വർദ്ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ നിരക്ക് വർദ്ധനവ് വന്നിരിക്കുന്നത്. രാജ്യത്തെ ജനങ്ങൾക്ക് മേൽ കൂടുതൽ സാമ്പത്തിക ബാദ്ധ്യത അടിച്ചേൽപ്പിയ്ക്കുന്നതായി ഈ തീരുമാനം.

രാജ്യത്തെ പ്രമുഖ മെട്രോ നഗരങ്ങളിലൂടെ കണ്ണോടിച്ചാൽ കൊൽക്കത്തയിലാണ് പെട്രോളിന് ഏറ്റവും ഉയർന്ന വിലവർദ്ധനവ് രേഖപ്പെടുത്തിയത് – പെട്രോൾ വില 96 പൈസ വർദ്ധിച്ച് ലിറ്ററിന് 109.70 രൂപയായി. ഡീസൽ വില 94 പൈസ വർദ്ധിച്ച് ലിറ്ററിന് 96.07 രൂപയിലുമെത്തി. ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 82 പൈസ വർദ്ധിച്ച് 104.49 രൂപയായും ഡീസൽ 86 പൈസ വർദ്ധിച്ച് 96.11 രൂപയായും ഉയർന്നു.

പശ്ചിമേഷ്യയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ആഗോള അസംസ്കൃത എണ്ണ വിപണിയിലുണ്ടായ അസ്ഥിരതയാണ് എണ്ണ വിതരണ കമ്പനികളെ ചുരുങ്ങിയ കാലയളവിൽ വീണ്ടും വില വർദ്ധിപ്പിക്കാൻ പ്രേരിപ്പിച്ചതെന്നാണ് പൊതുഭാഷ്യം. ബ്രെന്റ് ക്രൂഡ് ഓയിൽ വില തിങ്കളാഴ്ച ബാരലിന് 111 യുഎസ് ഡോളറിന് മുകളിലെത്തി. ഡബ്ല്യുടിഐ (WTI) ക്രൂഡ് ഓയിൽ വില ബാരലിന് 107 ഡോളറും കടന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇതിന് മുൻപ് പെട്രോളിനും ഡീസലിനും രാജ്യവ്യാപകമായി ലിറ്ററിന് 3 രൂപയുടെ വില വർദ്ധനവുണ്ടായത്. ഇതിനൊപ്പം തന്നെ ഡൽഹിയിൽ സിഎൻജി (CNG) വിലയും കിലോഗ്രാമിന് 2 രൂപ വർദ്ധിപ്പിച്ച് 85 രൂപയിൽ നിന്നും 87 രൂപയാക്കി ഉയർത്തിയിരുന്നു.

ഇന്ത്യ തങ്ങൾക്ക് ആവശ്യമുള്ള അസംസ്കൃത എണ്ണയുടെ 85 ശതമാനത്തോളവും ഇറക്കുമതി ചെയ്യുന്നതിനാൽ അന്താരാഷ്ട്ര വിപണിയിലെ നേരിയ ചലനങ്ങൾ പോലും ആഭ്യന്തര ഇന്ധനവിലയെ സാരമായി ബാധിക്കും. ആഗോള എണ്ണക്കപ്പൽ ഗതാഗതത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകൾ എണ്ണ വിതരണ ശൃംഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന ഭയവും നിലനിൽക്കുന്നുണ്ട്.

Share post:

Popular

More like this
Related

‘ചികിത്സ ലഭിച്ചില്ല, രോഗി മരിച്ചു’; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം. പക്ഷാഘാതത്തിന്...

കൊച്ചി മെട്രോക്ക് പുതിയ എംഡി ; ജി പ്രിയങ്ക ചുമതലയേറ്റു

കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടറായി...

നേപ്പാൾ: പ്രളയ ദുരന്തത്തിൽ മരണസംഖ്യ 800 ആയി ഉയർന്നു;2502 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും NDRRMA

കാഠ്മണ്ഡു : നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം എണ്ണൂറിലേക്ക് ഉയർന്നു....