Tuesday, September 29, 2026

സാദിഖലി തങ്ങൾക്കെതിരെ ഫേയ്‌സ്ബുക്ക് പോസ്റ്റിട്ടയാളെ തിരിച്ചറിഞ്ഞു; കാപ്പ കേസ് പ്രതിയെന്ന് പോലീസ്

Date:

മലപ്പുറം: മുസ്ലിം ലീഗ് അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേയ്‌സ്ബുക്ക് പോസ്റ്റിട്ടയാളെ തിരിച്ചറിഞ്ഞതായി പോലീസ്. കാപ്പ കേസ് പ്രതിയും പെരിന്തൽമണ്ണ സ്വദേശിയുമായ മുഹമ്മദ് റോഷൻ ആണ് വിവാദപോസ്റ്റിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തൽ. ദൃശ്യങ്ങൾ കാട്ടി 15 കോടി രൂപ ആവശ്യപ്പെട്ടെന്നും ഇത് നൽകാതിരുന്നതോടെയാണ് ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതെന്നുമാണ് പോലീസ് ഭാഷ്യം. നിലവിൽ പ്രതി ഒളിവിലാണെന്നാണ് പോലീസ് പറയുന്നു.

ജനുവരി 31-ന് ആണ് പ്രതി പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയത്. മൊയീനലി തങ്ങളെ അവ്യക്തമായ ചില ചിത്രങ്ങൾ കാണിച്ച് പ്രതി ഭീഷണിപ്പെടുത്തുകയും 15 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു. ഇത് നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് വ്യാജ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപണം ഉന്നയിക്കുകയായിരുന്നെന്നാണ് എഫ്‌ഐആറിൽ പോലിസ്  പറയുന്നത്. 

ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പേരിൽ സൈബർ പോലീസാണ് ആദ്യം കേസെടുത്ത് അന്വേഷണം നടത്തിയത്. ആരോപണം ഉന്നയിക്കപ്പെട്ടതിന് പിന്നാലെ സാദിഖലി തങ്ങൾ പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഒളിവിൽ പോയ പ്രതിയ്ക്കായി പോലീസ്
അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഘടനാ പ്രവര്‍ത്തനം തുടരാം, ഭരണഘടനാ അവകാശമാണത്’ ; ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പോലീസ് സംഘടനാ പുന:ക്രമീകരണം റദ്ദാക്കി ഹൈക്കോടതി. സംഘടനാ പ്രവര്‍ത്തനം തുടരാന്‍...

‘ജീവന്‍രക്ഷാ മരുന്നുകളുടെ അമിത വിലയിൽ കേന്ദ്ര സര്‍ക്കാരിന് ഇടപെടാം’; സ്താനാര്‍ബുദ ചികിത്സയ്ക്കുള്ള മരുന്ന് വില ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ ഹൈക്കോടതി

കൊച്ചി: കമ്പനികള്‍ക്കു പേറ്റന്റ് ഉണ്ടെങ്കിലും ജീവന്‍രക്ഷാ മരുന്നുകളുടെ വില സാധാരണക്കാരനു താങ്ങാനാവുന്നില്ലെങ്കില്‍...

‘വിസ്മയം’ കട്ടപ്പുറത്ത്!; കെഎസ്ആർടിസിയുടെ 718 ബസുകൾ പ്രതിസന്ധിയിലെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ 718 ബസുകള്‍ കട്ടപ്പുറത്തെന്ന് വിവരാവകാശ രേഖ. സ്ത്രീ...

ഗ്യാനേഷ് കുമാറിന്റെ രാജി ; ഇന്ന് ഡൽഹിയിൽ ഇടതുപക്ഷ പാർട്ടികളുടെ സംയുക്ത പ്രതിഷേധം

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...