Sunday, November 1, 2026

കേരളത്തിൻ്റെ പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് ; എംഎല്‍എമാരുടെ സത്യപ്രതിജ്ഞ രാവിലെ 9 മണിക്ക്

Date:

തിരുവനന്തപുരം : കേരളത്തിന്റെ പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം നാളെ ആരംഭിക്കും. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. പ്രോടേം സ്പീക്കറായ ജി.സുധാകരന്‍ മുന്‍പാകെയാണ് എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്യുക. രാവിലെ 9ന് പുതിയ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ തുടങ്ങും. നാളെയാണ് പുതിയ സ്പീക്കര്‍ തിരഞ്ഞെടുപ്പ്.

കഴിഞ്ഞ ദിവസമാണ് പ്രോ ടേം സ്പീക്കറായി ജി സുധാകരന്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. 140 അംഗ സഭയില്‍ 70 അംഗങ്ങളും പുതുമുഖങ്ങളാണ് എന്നതാണ് ഇത്തവണത്തെ വലിയ പ്രത്യേകത. പി കെ കുഞ്ഞാലിക്കുട്ടിയാണ് ഈ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ തവണ വിജയിച്ച് എംഎല്‍എ ആയിട്ടുള്ളത്, ഒന്‍പത് തവണ. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ എംഎല്‍എയായി എട്ടാം തവണയാണ് നിയമസഭയിലെത്തുന്നത്.

ഇത്തവണത്തെ സഭയില്‍ 13 രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് പ്രാതിനിധ്യമുള്ളത്. പ്രധാനപ്പെട്ട മൂന്ന് മുന്നണികള്‍ക്കും പ്രാതിനിധ്യമുണ്ട്. ഇതാദ്യമായി ബിജെപിക്ക് മൂന്ന് അംഗങ്ങളാണ് നിയമസഭയിലുള്ളത്. കോണ്‍ഗ്രസിന് 63 അംഗങ്ങളും മുസ്ലീം ലീഗിന് 22 അംഗങ്ങളും കേരള കോണ്‍ഗ്രസിന് 7 അംഗങ്ങളും ആര്‍എസ്പിക്ക് മൂന്ന് അംഗങ്ങളുമാണുള്ളത്. സിപിഐഎമ്മിന് 26 അംഗങ്ങളും സിപിഐക്ക് എട്ട് അംഗങ്ങളുമാണുള്ളത്. മെയ് 29നാണ് ഗവർണറുടെ നയപ്രഖ്യാപനം.

Share post:

Popular

More like this
Related

ഇസ്രയേലിൽ സർക്കാർ രൂപീകരണത്തിനൊരുങ്ങി ഐസൻകോട്ട് ; അറബ്-ഇടത് പാർട്ടികളെ ഒപ്പംചേർക്കാൻ നീക്കം

ടെൽ അവീവ് : ഇസ്രയേലിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾക്കൊരുങ്ങി പ്രതിപക്ഷ നേതാവും...

മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്കില്ല, കേരളത്തെ തള്ളി യശ്വന്ത്പുരിലേക്ക് നീട്ടി

കോഴിക്കോട് : മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചു. പകരം,...

ഗുരുവായൂർ മാസ്റ്റർ പ്ലാൻ രണ്ടു മാസത്തിനകം; 16.5 ഏക്കർ ഭൂമി ഏറ്റെടുത്തേക്കും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ രണ്ട് മാസത്തിനുള്ളിൽ തയ്യാറാക്കുമെന്ന്...