Tuesday, September 22, 2026

പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണിയാണെന്ന വിവരം ഉടൻ പൊലീസിനെ അറിയിച്ചില്ലെന്ന കാരണത്തിൽ അമ്മയ്‌ക്കെതിരെ എടുത്ത പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി

Date:

കൊച്ചി :  പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണിയാണെന്ന വിവരം ഉടൻ പൊലീസിനെ അറിയിച്ചില്ലെന്ന കാരണത്താൽ അമ്മയ്ക്കെതിരെ എടുത്ത പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി. പതിനേഴുകാരിയായ മകൾ 18 ആഴ്ച ഗർഭിണിയാണെന്നത് ഉടൻ പൊലീസിനെ അറിയിച്ചില്ലെന്ന പേരിൽ അമ്മയ്ക്കെതിരെ പോക്സോ നിയമപ്രകാരമെടുത്ത കേസ്, ആഴത്തിലുള്ള മുറിവിൽ മുളകു പുരട്ടുന്നതുപോലെയാണെന്നു ചൂണിക്കാട്ടിയാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്. തൃശൂർ അഡീഷനൽ ജില്ല കോടതിയിലെ തുടർ നടപടികളാണു ഹൈക്കോടതി റദ്ദു ചെയ്തത്.

വയറുവേദനയെ തുടർന്നു മകളെ 2021 മേയ് 31 ന് ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്. തുടർന്നു മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തു. മാതാവ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചത്. ജൂൺ 3 ന് ഡോക്ടർ പൊലീസിനെ വിവരം അറിയിച്ചു. പിറ്റേന്നു പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. അമ്മയുടെ സാന്നിദ്ധ്യത്തിൽ കുട്ടിയുടെ മൊഴിയെടുത്താണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

കുട്ടിയെ പീഡനത്തിനിരയാക്കിയാളാണ് ഒന്നാം പ്രതി. വിവരം അറിയിച്ചില്ലെന്നതിന്റെ പേരിൽ അമ്മയെ രണ്ടാം പ്രതിയുമാക്കിയാണ് പോലീസ് കേസ് റജിസ്റ്റർ ചെയ്തത്. എന്നാൽ ഈ കേസിൽ അമ്മ മനഃപൂർവ്വമാണു വിവരം പൊലീസിനെ അറിയിക്കാതിരുന്നതെന്നു പറയാനാവില്ലെന്നു കോടതി പറഞ്ഞു.  പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണിയാണെന്നതറിയുമ്പോഴുളള അമ്മയുടെ ഞെട്ടലും മാനസിക വ്യവസ്ഥയും കണക്കിലെടുക്കണമെന്ന് ഹർജിക്കാരിയുടെ അഭിഭാഷകൻ വാദിച്ചു. ഈ വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇഡി കത്തിൽ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ...

ബഫർ സോൺ ഏഴാം കരട് വിജ്ഞാപനം : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിറോ മലബാർ സഭ

തിരുവനന്തപുരം : ബഫര്‍ സോണ്‍ വിഷയത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിറോ...