Thursday, August 27, 2026

വയനാട് ദുരന്തം: ‘അർഹമായ സഹായം ലഭിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം’; എംപിമാരോട് മുഖ്യമന്ത്രി

Date:

തിരുവനന്തപുരം : വയനാട്  ഉരുൾപ്പൊട്ടൽ ദുരന്ത ബാധിത ർക്ക് അര്‍ഹതപ്പെട്ട ധനസഹായം നൽകാത്ത കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയെന്ന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ച് ചേര്‍ത്ത എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി ആരോപിച്ചു.

വയനാട് ദുരന്ത സമയത്ത് വിവിധ സേനകളെ ലഭ്യമാക്കുന്നതിൽ കേന്ദ്രം സഹായിച്ചിരുന്നു. പക്ഷേ അർഹമായ ദുരന്ത സഹായം വൈകിക്കുകയാണ്. ഇതിൽ പ്രതിഷേധം അറിയിക്കണം. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു ചൂരൽമലയിലുണ്ടായത്. കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ കൃത്യമായി കേന്ദ്രത്തെ അറിയിച്ചിരുന്നു. വരാനിരിക്കുന്ന ചെലവ് ഉൾപ്പെടെ 1222 കോടിയുടെ സഹായമാണ് ചോദിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിൽ നിന്നുളള എം പിമാരുടെ യോഗത്തിലെ ആമുഖ പ്രസംഗത്തിലാണ് മുഖ്യമന്ത്രി കേന്ദ്രത്തെ രൂക്ഷഭാഷയിൽ വിമർശിച്ചത്.  സഹായത്തിനായി കേരളം ഒറ്റക്കെട്ടായി കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഗൂഡല്ലൂരിലെ 48 മണിക്കൂർ ബന്ദ് : കേരളത്തിൽ നിന്ന് ഊട്ടി, മൈസൂർ യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശവുമായി മലപ്പുറം കളക്ടർ

മലപ്പുറം : ഗൂഡല്ലൂരിൽ ആരംഭിച്ച 48 മണിക്കൂർ ബന്ദിൻ്റെ പശ്ചാത്തലത്തിൽ  ഇതുവഴിയുള്ള...

കേരളത്തിൻ്റെ പ്രതിഷേധം തള്ളി പാലക്കാട് ഡിവിഷന് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വിഭജിക്കാൻ  കേന്ദ്ര നീക്കം

തിരുവനന്തപുരം : പാലക്കാട് ഡിവിഷന്‍ വിഭജനത്തിൽ കേരളത്തിൻ്റെ പ്രതിഷേധം സജീവമായി നിലനിൽക്കെ...

‘ഓണമദ്യം!’ ; മലയാളി കുടിച്ചത് 771.29 കോടി രൂപയ്ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പന പൊടിപൊടിച്ചു. ഉത്രാടം വരെയുള്ള എട്ട്...

നേപ്പാളിലെ മിന്നൽപ്രളയത്തിൽ നടുക്കം മാറാതെ ആർക്കിടെക്ട് ജി.ശങ്കർ; ‘അച്ഛനും അമ്മയും പോകേണ്ട എന്ന മകൻ്റെ നിർബന്ധത്തിന് വഴങ്ങി പിൻവാങ്ങിയത് ആശ്വാസമായി’

തിരുവനന്തപുരം : നേപ്പാളിലെ മിന്നൽപ്രളയം വിതച്ച ദുരന്തത്തിൻ്റെ ഭീതിദമായ ചിത്രം ഓർമ്മിപ്പിക്കുന്നതാണ്...