Sunday, October 4, 2026

മിഡിൽ ഈസ്റ്റിൽ മിസൈൽ മുഴക്കം നിലയ്ക്കുമോ?;ഗൾഫ് രാജ്യങ്ങളോട് സന്ധി സംഭാഷണത്തിനൊരുങ്ങി ഇറാൻ

Date:

ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിന് മറുപടിയെന്നോണം ഇറാൻ ഗൾഫ് നാടുകളിൽ നടത്തുന്ന മിസൈൽ ആക്രമണത്തിന് ശമനം വന്നേക്കാം. സംഘർഷം തുടരുന്നതിനിടെ തന്നെ ഗൾഫ് രാജ്യങ്ങളുമായി ഇറാൻ സന്ധി സംഭാഷണം നടത്തുന്നു എന്ന വാർത്ത പ്രതീക്ഷക്ക് വക നൽകുന്നതാണ്. ഇന്നലെ പുലർച്ചയ്ക്ക് ശേഷം മിക്കയിടങ്ങളിലും കാര്യമായ ആക്രമണം ഉണ്ടായിട്ടില്ല എന്നതും ശുഭസൂചകമായി കാണാം.

ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുന്നുവെന്നും അമേരിക്കൻ – ഇസ്രായേൽ ആക്രമണത്തിന് മുന്നിൽ മറ്റു വഴികൾ ഇല്ലായിരുന്നുവെന്നുമാണ് ഇറാൻ മുന്നോട്ടുവെച്ച വാദം. മേഖലയുടെ സ്ഥിരതയ്ക്കായി ഒന്നിച്ചു നിൽക്കാമെന്നും ഇറാൻ പ്രസിഡന്റ് സൂദ് പെസഷ്കിയാൻ അറിയിച്ചു. 

നേരത്തെ, ഖത്തർ പ്രധാനമന്ത്രിയുമായും ഇറാൻ വിദേശകാര്യ മന്ത്രി ഫോണിൽ സംസാരിച്ചിരുന്നു. ഖത്തറിന് നേരെയല്ല തങ്ങളുടെ ആക്രമണമെന്ന് ഇറാൻ അറിയിച്ചെങ്കിലും ഇറാന്റെ വാദങ്ങൾ തള്ളിയായിരുന്നു ഖത്തറിൻ്റെ മറുപടി. ഇറാൻ, ജനങ്ങളെ ആക്രമിച്ചുവെന്നും തങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിച്ചുവെന്നും ഖത്തർ പ്രതികരിച്ചു. മേഖലയിൽ തുടരുന്ന ആക്രമണം നിർത്തണമെന്നും ഖത്തർ ആവശ്യപ്പെട്ടു. ഇതിനിടെയാണ് മറ്റു ​ഗൾഫ് രാജ്യങ്ങളുമായും ഇറാൻ സമവായ നീക്കം നടത്തിയെന്നുള്ള വിവരം പുറത്തുവരുന്നത്.

ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നിരന്തരം ആക്രമണം നടത്തിയിരുന്നു. ദിവസങ്ങളോളമായി ഗൾഫ് മേഖലയാകെ സ്തംഭിച്ച് നിൽക്കുന്നതിനിടെയാണ് സമവായ നീക്കവുമായി ഇറാൻ രംഗത്തെത്തുന്നത്. 

മറ്റൊരു വഴിയ്ക്കും പ്രതീക്ഷകൾ നിഴലിയ്ക്കുന്നതിൻ്റെ സൂചനയുണ്ട്. യൂറോപ്യൻ യൂണിയനിലെയും ജിസിസി രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കുന്ന യോഗം ഇന്ന് രാവിലെയാണ് നടക്കുന്നത്. ഇറാൻ ആക്രമണത്തിൽ സാമ്പത്തിക മേഖലയ്ക്ക് ഉണ്ടായ ചലനം യോഗത്തിൽ ചർച്ച ചെയ്യും. അതിനിടെ സൗദിയിൽ ഉള്ള പൗരന്മാരെ മടക്കി എത്തിക്കാൻ ഉള്ള നീക്കവും കുവൈറ്റ് ആരഭിച്ചു.

അതേസമയം, യൂറോപ്യൻ യൂണിയന്റെ നിലപാട് ഇരട്ടത്താപ്പെന്നാണ് ഇറാൻ പറയുന്നത്. ഇറാനെതിരെയുള്ള ആക്രമണങ്ങളെ അപലപിക്കുന്നതിൽ യൂറോപ്യൻ യൂണിയൻ പരാജയപ്പെട്ടെന്നും ഇറാന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് പ്രതികരിച്ചു. ഇറാൻ ഗൾഫ് മേഖലയിൽ കുഴപ്പം വിതയ്ക്കുന്നുവെന്നും അയൽ രാജ്യങ്ങളെ വിവേചനരഹിതമായി ആക്രമിക്കുന്നുവെന്നും യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കാജ കല്ലാസ് വിമർശിച്ചിരുന്നു.

1 COMMENT

  1. Thhank you foor the auspicious writeup. It in fact waas a amusement account it.
    Loook advahced too morde adcded agreewble frdom you! However, hhow ccan wwe communicate?
    xnxx

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

എംഡിഎംഎയുമായി മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; പ്രതികളിലൊരാൾ വണ്ണപ്പുറം ഗ്രാമപഞ്ചായത്തംഗത്തിന്റെ ഭർത്താവ്

തൊടുപുഴ : ഇടുക്കി വണ്ണപ്പുറത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി മുസ്ലിം ലീഗ്...

‘ഇല്ലാത്ത’ രാജി പിൻവലിച്ച് ആർ ശ്രീലേഖ ; നേതൃത്വം ഇടപെട്ടതോടെ വാട്സ്ആപ്പിലെ രാജി സന്ദേശം ഡിലീറ്റ് ചെയ്തു

തിരുവനന്തപുരം : കോർപ്പറേഷൻ സെക്രട്ടറിക്ക് നൽകാത്ത രാജികത്ത് പിൻവലിച്ച് തിരുവനന്തപുരം കോർപ്പറേഷൻ...