Tuesday, October 13, 2026

പുഷ്പ 2 ആദ്യ പ്രദർശനത്തിനിടെ സ്ത്രീ  മരിച്ച സംഭവം :  കുടുംബത്തിന് 2 കോടി നൽകുമെന്ന് അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ്.

Date:

ഹൈദരാബാദ് : പുഷ്പ 2 സിനിമയുടെ ആദ്യ പ്രദർശനത്തിനിടെ തിരക്കിൽപ്പെട്ട് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീതേജയ്ക്ക് രണ്ടു കോടി രൂപ സഹായം നൽകുമെന്ന് നടൻ അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ്. ആശുപത്രിയിൽ കുട്ടിയെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അല്ലു അരവിന്ദ്. തിരക്കിൽ കുട്ടിയുടെ അമ്മ രേവതി മരിച്ചിരുന്നു.

അല്ലു അർജുൻ ഒരു കോടി രൂപയും മൈത്രി മൂവീസ് 50 ലക്ഷവും സംവിധായകൻ സുകുമാർ 50 ലക്ഷം രൂപയുമാണ് നൽകുകയെന്ന് അല്ലു അരവിന്ദ് പറഞ്ഞു. തെലങ്കാന ചലച്ചിത്ര വികസന കോർപറേഷൻ വഴി തുക കൈമാറും. കുട്ടിയുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് അല്ലു അരവിന്ദ് പറഞ്ഞു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വ്യാഴാഴ്ച മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ദിൽരാജു പറ‍ഞ്ഞു. കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് പിതാവ് ഭാസ്കർ പറഞ്ഞു. അല്ലുവിന്റെയും സിനിമാ ടീമീന്റെയും സഹായം ലഭിക്കുന്നുണ്ട്. അല്ലുവിനെതിരായ കേസ് പിൻവലിക്കാൻ തയ്യാറാണെന്ന് പറ‌‍ഞ്ഞത് ആരുടെയും സമ്മർദ്ദം കൊണ്ടല്ലെന്നും ഭാസ്ക്കർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നെടുമ്പാശ്ശേരി അപകടം: സുഹൈലിനെതിരെ കേസെടുത്ത് എക്‌സൈസ് ; പ്രതിയെ ജുവനൈല്‍ ഹോമിൽ വിടാനുള്ള പോലീസ് നീക്കത്തിൽ പ്രതിഷേധം

കൊച്ചി : നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിലെ...

സ്വകാര്യ സർവ്വകലാശാല ബിൽ തിരിച്ചുവിളിക്കാൻ നിയമസഭ, പ്രമേയം പാസായി; വിദേശ സർവ്വകലാശാലകളെയും സ്വാഗതം ചെയ്യും

തിരുവനന്തപുരം : കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് മാർച്ച് മാസത്തിൽ നിയമസഭ പാസാക്കി...

ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേഖർ ഇനി തമിഴ്നാട് ഗവർണർ

ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ...