Sunday, June 21, 2026

‘പുഷ്പ 2’ റിലീസിനിടെ തിയേറ്ററിൽ വെച്ച് യുവതിയുടെ മരണം ; അല്ലു അർജുനും തിയേറ്റർ ഉടമകൾക്കുമെതിരെ കേസെടുക്കും

Date:

ഹൈദരാബാദ് : പുഷ്പ 2 സിനിമയുടെ റിലീസിനെ തുടർന്ന് ഹൈദരാബാദ് സന്ധ്യാ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെതിരെ കേസെടുക്കാനൊരുങ്ങി പൊലീസ്. അല്ലു അർജുന് പുറമേ നടന്റെ സെക്യൂരിറ്റി ടീമിനെതിരെയും സന്ധ്യ തിയറ്റർ മാനേജ്‌മെന്റിനെതിരെയും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. ‘‘നടൻ എത്തുമെന്ന് തിയറ്റർ മാനേജ്മെന്റിന് അറിയാമായിരുന്നു. എന്നാൽ ഇക്കാര്യം പൊലീസിനെ അറിയിച്ചില്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് സുരക്ഷാ സംവിധാനങ്ങളോ, നടനും സംഘത്തിനും അകത്ത് പ്രവേശിക്കുന്നതിനും പുറത്തിറങ്ങുന്നതിനും പ്രത്യേകം വഴിയോ
തിയറ്റർ മാനേജ്മെന്റ് ഒരുക്കിയില്ല’’– ഹൈദരാബാദ് ഡിസിപി പറഞ്ഞു.

സിനിമയുടെ റിലീസിന്റെ ഭാഗമായി ആരാധകരുടെ വലിയ നിര തന്നെ ബുധനാഴ്ച രാത്രി തിയറ്ററിനു മുന്നിൽ തടിച്ചുകൂടിയിരുന്നു. അവർക്കിടയിലേക്ക് അപ്രതീക്ഷിതമായാണ് അല്ലു അർജുൻ എത്തിയത്. സംവിധായകൻ സുകുമാറും എത്തിയിരുന്നു. തുറന്ന ജീപ്പിൽ ആരാധകരെ അഭിവാദ്യം ചെയ്താണ് അല്ലു അർജുൻ എത്തിയത്.  താരത്തെ കണ്ടതും ആരാധകരുടെ ആവേശം അതിരുകടന്നു. തുടർന്ന് അല്ലു അർജുന്റെ സുരക്ഷാ ജീവനക്കാർ ജനങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചതോടെ അത് ഉന്തിലും തള്ളിലും കലാശിച്ചു. പൊലീസിനും ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. ഇതോടെ പൊലീസ് ലാത്തി വീശി. തുടർന്നുണ്ടായ സംഘർഷമാണ് യുവതിയുടെ മരണത്തിന് കാരണമായത്. ദിൽ‌സുഖ്നഗറിലെ രേവതി എന്ന യുവതിയാണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കൾക്കുമൊപ്പം സിനിമ കാണാൻ എത്തിയതായിരുന്നു രേവതി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വീണക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

തിരുവനന്തപുരം : സിഎംആർഎൽ - എക്സാലോജിക് ഇഡി അന്വേഷണത്തിൻ്റെ ഭാഗമായി പ്രതിപക്ഷ...

തൃണമൂൽ കോൺഗ്രസിന്റെ 440 കോടി രൂപ നിക്ഷേപമുള്ള 3 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

കൊൽക്കത്ത : തൃണമൂൺ കോൺഗ്രസിൻ്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളുടെ ഡെബിറ്റ് പ്രവർത്തനങ്ങൾ...

‘ഒരു ജില്ലയിൽ രണ്ട് മെഡിക്കൽ കോളേജ് എന്തിന്?; പിന്നിൽ പ്രാദേശിക എംഎൽഎയുടെ ഭരണസ്വാധീനം’- വിമർശനവുമായി ജി സുധാകരൻ

ആലപ്പുഴ: ഹരിപ്പാട് മെഡിക്കൽ കോളേജ് ആരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി അമ്പലപ്പുഴ എംഎൽഎ...