Tuesday, August 4, 2026

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്‌പേസ്: അഡെസോയുമായി ധാരണാപത്രം ഒപ്പിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

Date:

കോവളം : കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ആഗോള ഐടി സേവന ദാതാവായ അഡെസോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ധാരണാപത്രം ഒപ്പുവെച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയിലെ ബെര്‍ലിനില്‍ വര്‍ക് സ്‌പേസും അനുബന്ധ സൗകര്യങ്ങളും ലഭിക്കാന്‍ കരാര്‍ വഴിയൊരുക്കും.

കോവളത്ത് നടന്ന ഹഡില്‍ ഗ്ലോബല്‍ 2024 നോടനുബന്ധിച്ചാണ് ധാരണാപത്രം ഒപ്പുവെച്ചത്. കേരളത്തിന്റെ സ്റ്റാര്‍ട്ട്-അപ്പ് ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അഡെസോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഐഎന്‍ പ്രമോദ് പറഞ്ഞു. ജര്‍മ്മനിയില്‍ മികച്ച വര്‍ക് സ്‌പേസ് ലഭിക്കുന്നതിലൂടെ കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ വളര്‍ച്ച നേടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതില്‍ പരസ്പര സഹകരണം ഉറപ്പാക്കാന്‍ കെഎസ്‌യുഎമ്മും അഡെസോയും മുന്‍പ് ധാരണാപത്രം ഒപ്പിട്ടിരുന്നു. കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വ്യവസായ ശൃംഖല വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം മെച്ചപ്പെട്ട വിപണി ലഭ്യമാകുന്നതിനും അഡെസോ സൗകര്യമൊരുക്കിയിരുന്നു. അതിനു പിന്നാലെയാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി വര്‍ക് സ്‌പേസ് ലഭ്യമാക്കുന്നതെന്നത്.

വര്‍ക് സ്‌പേസ് നല്കുന്നതിനൊപ്പം സ്റ്റാര്‍ട്ടപ്പുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സഹായം, മീറ്റിംഗ് റൂമുകളുടെ ലഭ്യത, അതിവേഗ ഇന്റര്‍നെറ്റ് മുതലായ സേവനങ്ങളും അഡെസോ ലഭ്യമാക്കും. തുടക്കത്തില്‍ തുറസ്സായ സ്ഥലത്ത് 6 സീറ്റുകളും മുറിക്കുള്ളില്‍ 4 സീറ്റുകളുമാണ് ലഭ്യമാകുക. ധാരണാപത്രം അനുസരിച്ച് കുറഞ്ഞത് ആറുമാസത്തേക്ക് ഇത്തരം വര്‍ക് സ്‌പേസുകള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉപയോഗിക്കാനാകും. ആദ്യ മൂന്ന് മാസത്തേക്ക് വര്‍ക് സ്‌പേസിന്റെ വാടക നിരക്കുകള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബാധകമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിജെപി വീണ്ടും!, യുവാക്കളെ കേൾക്കാൻ രാജ്യവ്യാപക പ്രചാരണ പര്യടനത്തിന് ; ‘ലിസണിം​ഗ് ടൂർ’ തീയതി ഉടൻ

മുംബൈ : നീറ്റ് പരീക്ഷാ ക്രമക്കേടും തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ...

കേരളത്തിലെ കേന്ദ്ര ജീവനക്കാർക്ക് ഓണം അടിപൊളിയാക്കാം!; ശമ്പളവും പെൻഷനും ഓഗസ്റ്റ് 24ന് നൽകും

ന്യൂഡൽഹി : ഓണം അഘോഷിക്കാൻ കേരളത്തിലെ കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും  ഓഗസ്റ്റ്...