Monday, September 21, 2026

‘സൂം കാര്‍’ ആപ്പിന് സംസ്ഥാനത്ത് പ്രവർത്തന ലൈസൻസില്ല ; നടപടിയെടുക്കണമെന്ന് ഹൈക്കോടതി, കാറുടമകളും കുടുങ്ങും

Date:

കൊച്ചി: സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന സൂം കാർ ആപ്പ് കേരളത്തിൽ പ്രവർത്തിക്കുന്നത്  അനുമതിയുമില്ലാതെയാണെന്ന റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിൽ നിയമലംഘനം സൈബർ കുറ്റകൃത്യമായി കണക്കായി കർശന നടപടിയെടുക്കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി. അഞ്ച് വർഷം മുമ്പ് ലൈസൻസ് കാലാവധി അവസാനിച്ച റെന്‍റ് എ കാർ കമ്പനിയാണ് സർക്കാരിനെയും കാർ ഉടമകളെയും വഞ്ചിച്ച് നിയമലംഘനം നടത്തി സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. സൈബർ കുറ്റകൃത്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി കർശന നടപടി സ്വീകരിക്കാൻ ജസ്റ്റിസ് ഡി.കെ സിങാണ് പോലീസിനും സൈബർ സെല്ലിനു നിർദ്ദേശം നൽകിയത്.

സൂം കാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സർവ്വീസ് അനുമതി സംസ്ഥാനത്ത് 2019 ജനുവരി 20 ന് അവസാനിച്ചതാണ്. പിന്നീട് റെന്‍റ് എ കാർ ലൈസൻസ് കമ്പനി പുതുക്കിയിട്ടില്ല. .  നിയമപരമായാണ് കമ്പനി പ്രവർത്തിക്കുന്നതെന്ന് വിശ്വസിച്ച് കാർ വാടകക്ക് നൽകിയ ഉടമകളും നിയമലംഘനത്തിൻ്റെ പേരിൽ കുരുക്കിലാവും. സൂം കാർ ആപ്പ് വഴി വാടകയ്ക്ക് നൽകിയ കാർ നഷ്ടപ്പെട്ട ഉടമകൾ ഇതിനിടെ തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സ്വകാര്യ കാറുകൾ വാടകയ്ക്ക് നൽകിയത് നിയമവിരുദ്ധമാണെന്നാണ് കോടതി പരാമർശം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...