Tuesday, November 3, 2026

ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്‍റെ ഭാര്യ സ്മൃതി സിങ്ങിന് നേരെ മോശം പരാമർശം; വനിത കമ്മീഷൻ്റെ പരാതിയിൽ കേസെടുത്ത് പോലീസ്

Date:

ന്യൂഡൽഹി: സിയാച്ചിൻ ഹിമാനിയിലെ ബങ്കറിലുണ്ടായ തീപിടിത്തത്തിൽ സൈനികരെ രക്ഷിക്കാൻ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വീരമൃത്യുവരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്‍റെ ഭാര്യ സ്മൃതി സിങ്ങിന് നേരെ സമൂഹമാധ്യമങ്ങളിൽ ലൈംഗികചുവയോടെ മോശം പരാമർശങ്ങൾ നടത്തിയ ആൾക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് സ്മൃതി സിങ്ങിന് നേരെ മോശം പരാമർശമുണ്ടായത്. സംഭവത്തിൽ ദേശീയ വനിത കമ്മീഷൻ പൊലീസിൽ പരാതി നൽകിയിരുന്നു.

ഭാരതീയ ന്യായ് സംഹിതയിലെയും ഐ.ടി നിയമത്തിലെയും വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഡൽഹി പൊലീസിന്‍റെ ഇന്‍റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപറേഷൻ വിഭാഗമാണ് അന്വേഷിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി പൊലീസ് എക്സുമായി ബന്ധപ്പെട്ടിട്ടുണ്ട്. പരാതിയിൽ നടപടിയെടുത്ത് മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് ദേശീയ വനിതാ കമ്മീഷൻ പൊലീസിന് നിർദ്ദേശം നൽകിയത്

മരണാനന്തര ബഹുമതിയായി ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന് കീർത്തിചക്ര പുരസ്കാരം സമ്മാനിച്ചിരുന്നു. സ്മൃതിയും അൻഷുമാൻ സിങ്ങിന്റെ മാതാവും ചേർന്നാണ് രാഷ്ട്രപതിയിൽ നിന്ന് മരണാനന്തര പുരസ്കാരം ഏറ്റുവാങ്ങിയത്.

സിയാച്ചിൻ ഹിമാനിയിലെ ബങ്കറിലുണ്ടായ തീപിടിത്തത്തിൽ ബങ്കറിനുള്ളിൽ പെട്ടുപോയ സൈനികരെ രക്ഷിക്കാൻ ക്യാപ്റ്റൻ അതിന്റെ ഉള്ളിലേക്ക് പ്രവേശിച്ച് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. നാല് സൈനികരെ അദ്ദേഹം സുരക്ഷിതരായി പുറത്തെത്തിച്ചു. എന്നാൽ പുറത്തേക്ക് കടക്കാനാകാതെ കാപ്റ്റൻ ബങ്കറിനുള്ളിൽ കുടുങ്ങിപ്പോയി. ഗുരുതരമായി പൊള്ളലേറ്റ കാപ്റ്റനെ ഹെലികോപ്ടറിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സ്വന്തം ജീവൻ പോലും അവഗണിച്ചുള്ള അദ്ദേഹത്തിന്റെ ധീരതക്കാണ് രാഷ്ട്രം മരണാനന്തര ബഹുമതിയായി കീർത്തി ച​ക്ര നൽകി ആദരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാജമാണിക്യത്തിൻ്റെ സ്ഥാനചലനത്തിന് പിന്നിൽ വൈദ്യുതിവാങ്ങൽ തർക്കം; സർക്കാർ നിർദ്ദേശം 700 കോടി നഷ്ടമുണ്ടാക്കുമെന്ന് ചെയർമാൻ

തിരുവനന്തപുരം : കെ.എസ്.ഇ.ബി. ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. രാജമാണിക്യത്തിൻ്റെ മാറ്റിയതിന്...

‘മാപ്പ് പറയുന്നത് അവരുടെ സ്വകാര്യ കാര്യം,  യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ല’; ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ നിയമനടപടി തുടരുമെന്ന് ലുലു ഗ്രൂപ്പ്

കൊച്ചി: അപകീര്‍ത്തി കേസില്‍ വിവാദ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെയുള്ള നിയമനടപടിയുമായി മുന്നോട്ട്...

എസ്‌ഐആറിന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്, പേരു തിരുത്താനുള്ള വ്യാജ ലിങ്ക് തുറന്ന വയോധികൻ്റെ 7.70 ലക്ഷം കവർന്നു

കൊച്ചി : എസ്‌ഐആറിന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്. കൊച്ചിയിലാണ് സംഭവം. എറണാകുളം...

അഭിറാമിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പെൺകുട്ടി ഉള്‍പ്പെടെ 3 പേര്‍ കസ്റ്റഡിയിൽ, പിന്നിൽ പ്രണയത്തർക്കം

തിരുവനന്തപുരം : ശ്രീകാര്യത്ത് 17കാരന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ...