Sunday, October 4, 2026

പിറന്നാള്‍ ആഘോഷം ഗുഡ്‌സ് ട്രെയിനിന് മുകളില്‍ ; 17കാരന്‍ ഷോക്കേറ്റ് മരിച്ചു

Date:

കൊച്ചി: പിറന്നാള്‍ ആഘോഷത്തിനിടെ ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ 17 കാരന്‍ ഷോക്കേറ്റ് മരിച്ചു. പോണേക്കര സ്വദേശി ആന്റണി ജോസാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ആന്റണി ജോസ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടം.

സുഹൃത്തുക്കളുമായി പന്തയം വെച്ച ശേഷമാണ് ആന്റണി ജോസ് നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയത്. വലിയ അളവില്‍ പ്രവഹിച്ചുകൊണ്ടിരുന്ന വൈദ്യുതിലൈനില്‍ നിന്ന് ആന്റണിക്ക് പൊള്ളലേല്‍ക്കുകയായിരുന്നു. ഇടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആന്തരിക അവയവങ്ങള്‍ക്ക് പൊള്ളലേറ്റ ആന്റണി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘വനിതകളെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചു’;  ജന്തർ മന്ദർ പ്രതിഷേധത്തിൽ ഡല്‍ഹി പോലീസിനെതിരെ നേഹ ബോറ

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

അയ്യയ്യേ, ഇതെന്തൊരു രാജി?!, ആർ ശ്രീലേഖക്ക് രാജിക്കത്ത് നൽകാൻ പോലും അറിയില്ലേയെന്ന് ജനം; അടിമുടി ആശയക്കുഴപ്പം

തിരുവനന്തപുരം : രാജി വെച്ചെന്ന് ശ്രീലേഖ, ഇല്ലെന്ന് നഗരസഭാ സെക്രട്ടറി. തിരുവനന്തപുരം...