Monday, October 12, 2026

മെയ് 23 മുതൽ 28 വരെ 6 ദിവസത്തേക്ക് ബാങ്ക് അവധി; എസ്ബിഐ ശാഖകൾ പ്രവർത്തിക്കില്ല

Date:

ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) വരുന്ന ആറ് ദിവസത്തേക്ക് അവധിയായിരിക്കും. 2026 മെയ് 23 മുതൽ ആറ് ദിവസത്തേക്ക് ബാങ്ക് ശാഖകൾ അടച്ചിടും, ഈ അടച്ചുപൂട്ടൽ രാജ്യവ്യാപകമായിരിക്കാം. എന്നാൽ, ഓൺലൈൻ ഇടപാടുകൾ ഉണ്ടാകും. 

മെയ് 23 മാസത്തിലെ നാലാമത്തെ ശനിയാഴ്ചയായതിനാൽ ആ ദിവസം ബാങ്കുകൾക്ക് അവധിയായിരിക്കും. മെയ് 24 ഞായറാഴ്ചയായതിനാൽ അന്നും  അവധിയായിരിക്കും. 2026 മെയ് 25-26 (തിങ്കൾ, ചൊവ്വ) തീയതികളിൽ എസ്‌ബി‌ഐ സ്റ്റാഫ് ഫെഡറേഷൻ പ്രഖ്യാപിച്ച പണിമുടക്കാണ്. നാഷണൽ പെൻഷൻ സിസ്റ്റം (എൻ‌പി‌എസ്) ഫണ്ട് മാനേജർമാരുടെ നിയമനം, തിരഞ്ഞെടുപ്പ് തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഈദുൽ അസ്ഹ പ്രമാണിച്ചുള്ള അവധിയാണ്
മെയ് 27 നും 28 നും. ഈദ് അൽ-അദ്ഹയോടനുബന്ധിച്ച് ആർ‌ബി‌ഐ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മെയ് 27 നും മറ്റ് ചില ഭാഗങ്ങളിൽ മെയ് 28 നും പെരുന്നാൾ ആഘോഷിക്കും. ജമ്മു കശ്മീരിൽ രണ്ട് ദിവസങ്ങളിലും പെരുന്നാൾ ആഘോഷിക്കുന്നതിനാൽ രണ്ട് ദിവസത്തെ അവധി ലഭിക്കും.

Share post:

Popular

More like this
Related

ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം കനക്കും, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച് ; സമരത്തിന് അനുമതി തേടി സിജെപി

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്ന് പ്രമേയം ; എല്‍ഡിഎഫ് പിന്തുണയ്ക്കും

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഇന്ന് നിയമസഭയില്‍ പ്രമേയം...

ഡൽഹിയിൽ പ്രതിഷേധത്തിനിടെ യുവതിയെ ആക്രമിച്ച സംഭവം: 4 ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...