Wednesday, October 14, 2026

ബിഹാറില്‍ ഗംഗാനദിയില്‍ ബോട്ട് അപകടം, 13 മരണം; മരിച്ചവരിലേറെയും കുട്ടികൾ

Date:

(Photo Courtesy : ANI/X)

പട്ന: ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരില്‍ ഗംഗാനദിയില്‍ ബോട്ടു മറിഞ്ഞ് 13 പേര്‍ മരിച്ചു. ബോട്ടില്‍ 30 ഓളം പേരാണ് ഉണ്ടായിരുന്നത്. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്നാണ് വിവരം. രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്.

നദിക്കപ്പുറത്തുള്ള രാംപൂര്‍ ശ്യാംചന്ദ് ഗ്രാമത്തിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. വൈശാലി ജില്ലയിലെ രാഘോപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അമിത ഭാരത്തെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് ബോട്ട് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അപകടത്തില്‍പ്പെട്ട ആറുപേരെ രക്ഷപ്പെടുത്തിയതായി വൈശാലി ജില്ലാ കലക്ടര്‍ വ്യക്തമാക്കി. എന്‍ഡിആര്‍എഫ് സംഘത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. മരണസംഖ്യ ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ടെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. അപകടത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും അനുശോചിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ വീതം സഹായധനം സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചു.

Share post:

Popular

More like this
Related

ഡൽഹി പ്രതിഷേധത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് അതിക്രമം; സുപ്രീംകോടതിയെ സമീപിച്ച് കെയുഡബ്ല്യുജെ

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

ഫ്ലൈദുബൈ ആക്രമണം: ഹമാം അൽ ഹമാമിയുമായി ബന്ധമുള്ള മാലിദ്വീപ് പൈലറ്റുമാർ യുഎഇയിൽ കസ്റ്റഡിയിൽ

ദുബൈ : ഫ്ലൈദുബൈ വിമാനത്തിൽ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ച ...