Friday, November 27, 2026

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട സംഭവം: പിടിയിലായ യുവാവിന് തീവ്രവാദ ബന്ധമെന്ന് സൂചന ; വീട്ടില്‍ നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടി

Date:

കൊച്ചി: എറണാകുളം മാര്‍ക്കറ്റ് റോഡിലെ ജൂതപ്പള്ളിക്ക് മുമ്പില്‍ തീയിട്ട സംഭവത്തില്‍ യുവാവ് പിടിയില്‍. എറണാകുളം പുത്തന്‍കുരിശ് വടയമ്പാടി പത്താംമൈല്‍ വാദ്യംപടി കുന്നത്തുകാവാലംകുഴി എബിന്‍ ബി പോള്‍ (32) ആണ് എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്.
ഇയാൾക്ക് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന സൂചനയാണ് പോലീസ് നൽകുന്നത്. മൊബൈല്‍ ഫോണില്‍ നിന്നും ഇതുസംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായി റിപ്പോർട്ടുണ്ട്. ഇതു വ്യക്തമാക്കുന്ന ചില രേഖകള്‍ അന്വേഷണ സംഘം വീട്ടില്‍ നിന്നും പിടിച്ചെടുത്തതായാണ് വിവരം.

‘ബോസ്’ എന്നയാള്‍ നല്‍കുന്ന ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുകയാണ് ചെയ്തതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ബോസിന്റെ യഥാര്‍ത്ഥ പേര് വ്യക്തമല്ല. ഡല്‍ഹി, ഉത്തര്‍പ്രദേശ്, അമൃത്സര്‍ എന്നീ സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്തണമെന്ന് ബോസ് സന്ദേശം അയച്ചതായും പോലീസ് കണ്ടെത്തി. ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി അയച്ചു കൊടുത്ത്, ഇതിന്റെ പ്രതിഫലം ക്രിപ്‌റ്റോകറന്‍സിയായി കൈപ്പറ്റുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് സൂചിപ്പിച്ചു.

തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി ( എന്‍ഐഎ) അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തു.

ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഹെറോയിനും ഫെന്റനൈലും ഉള്‍പ്പെടെയുള്ള നിരോധിത ലഹരിവസ്തുക്കളുടെ ശേഖരം കണ്ടെത്തി. എട്ട് ഇനങ്ങളിലായി 105.703 ഗ്രാം ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. 3.613 ഗ്രാം വെള്ള ഹെറോയിന്‍, 2.736 ഗ്രാം ബ്രൗണ്‍ ഹെറോയിന്‍, 2.361 ഗ്രാം ഓക്‌സികോഡോണ്‍, 5.264 ഗ്രാം ഫെന്റനൈല്‍, 20.171 ഗ്രാം ആല്‍പ്രാസോലം, 50.883 ഗ്രാം കെറ്റമിന്‍, 20.675 ഗ്രാം കെ- റോക്ക് എന്നിവയാണ് പിടിച്ചെടുത്തത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ലഹരിശേഖരം കണ്ടെത്തിയതോടെ പുത്തന്‍കുരിശ് പോലീസ് എന്‍ഡിപിഎസ് നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് എറണാകുളം മാര്‍ക്കറ്റിനുള്ളിലെ സിനഗോഗിനു മുന്‍വശത്ത് തീവയ്പുണ്ടായത്. സിനഗോഗിന്റെ മാനേജിങ് ട്രസ്റ്റി പരിപാലിക്കുന്ന ഹോര്‍ട്ടികള്‍ച്ചര്‍ നഴ്സറിയുടെ ബാനറുകളും ഫ്‌ലെക്‌സുകളും പെട്രോളൊഴിച്ചു തീ കൊളുത്തുകയായിരുന്നു. കാറിലെത്തിയ പ്രതി വാഹനം മാറ്റിയിട്ട് പള്ളിക്കു മുന്നിലെ നഴ്സറിയിലേക്ക് പെട്രോള്‍ ഒഴിക്കുകയും തുടര്‍ന്ന് തീ എറിഞ്ഞ് നഴ്സറി കത്തിക്കുകയുമായിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സിനഗോഗിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നതാണ്.

Share post:

Popular

More like this
Related

തലസ്ഥാന നഗരി ഒരുങ്ങുന്നു ; രണ്ടാഴ്ച നീളുന്ന ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ ഡിസംബർ 20ന് തുടങ്ങും

തിരുവനന്തപുരം: ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾക്ക് തുടക്കമിടാൻ തലസ്ഥാന നഗരി ഒരുങ്ങുകയാണ്....

‘മിഷൻ ചക്കക്കൊമ്പൻ’ : പിടികൊടുക്കാതെ ആനയും പെയ്തിറങ്ങി മഴയും; രണ്ടാം ദിനവും വിജയം കണ്ടില്ല, ദൗത്യം നാളെയും തുടരും

ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഭീതിപരത്തിയ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച്...

തൃശൂർ മെഡിക്കൽ കോളേജ് ശുചിമുറിയിൽ രോഗി മരിച്ച സംഭവം; അധികൃതരുടെ വാദം പൊളിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം : തൃശൂർ മെഡിക്കൽ കോളേജിൽ രോഗിയെ ശുചിമുറിയിൽ മരിച്ച നിലയിൽ...

എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : ആഭ്യന്തര-വിജിലൻസ് വകുപ്പുകൾക്ക്  ഹൈക്കോടതിയുടെ രൂക്ഷവിമർശനം  

കൊച്ചി : എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ആഭ്യന്തര-വിജിലൻസ് വകുപ്പുകളെ...