Monday, June 8, 2026

അമിത ഉപഭോഗം മൂലമുള്ള വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം ; പുറത്തു നിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

Date:

തിരുവനന്തപുരം : കനത്ത ചൂടിൽ ഇലക്ട്രിക്ക് ഉപകരണങ്ങളുടെ ഉപഭോഗം വർദ്ധിച്ചതിൽ സംസ്ഥാനം അനുഭവിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമാകുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി ക്ക് അനുമതി നൽകി റെഗുലേറ്ററി കമ്മീഷൻ. കെഎസ്ഇബി നല്‍കിയ പെറ്റീഷൻ പരിഗണിച്ച് നിബന്ധനകൾക്കനുസരിച്ചാണ് തീരുമാനം.

പരമാവധി 250 മെഗാ വാട്ട് വരെ വാങ്ങാനാണ് റെഗുലേറ്ററി കമ്മീഷൻ അനുമതി. വൈദ്യതിയുടെ വില യൂണിറ്റിന് 10 രൂപയിൽ താഴെ ആയിരിക്കണം. മെയ്‌ 15 വരെയാണ് വൈദ്യുതി വാങ്ങാൻ സമയ പരിധി നല്‍കിയിട്ടുള്ളത്. ഏപ്രിൽ 24ന് റെഗുലേറ്ററി കമ്മീഷൻ ഈ വിഷയത്തിൽ ഹിയറിംഗ് നടത്തിയിരുന്നു. എന്നാൽ കെഎസ്ഇബിയുടെ പെറ്റീഷൻ പൂര്‍ണമല്ലെന്ന് ചൂണ്ടിക്കാട്ടി മടക്കുകയായികുന്നു. പെറ്റീഷൻ പുതുക്കി നല്‍കാന്‍ കമ്മീഷൻ നിർദ്ദേശിച്ചു. ഓരോ ആഴ്ചയും ലഭ്യമായ വൈദ്യുതിയും അതിന്റെ നിരക്കും കമ്മീഷനെ അറിയിക്കണം. വൈദ്യുതി വാങ്ങല്‍ പ്രക്രിയ നിരീക്ഷിക്കാന്‍ ചീഫ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ അപെക്‌സ് കമ്മിറ്റി, ഓപ്പറേഷണല്‍ കമ്മിറ്റി എന്നിവ രൂപീകരിക്കാനും നിര്‍ദ്ദേശമുണ്ട്.

സംസ്ഥാനത്ത് ഉഷ്ണതരംഗം പ്രഖ്യാപിക്കുന്ന നിലയിലേക്ക് ചൂട് വർദ്ധിച്ചതോടെ വലിയ തോതിലാണ് വൈദ്യുതി ഉപഭോഗം കൂടിയത്. ഇതിനു പുറമെ പശ്ചിമേഷ്യൻ യുദ്ധം മൂലം എൽപിജി ലഭ്യത കുറഞ്ഞതിനാൽ ഇൻഡക്ഷൻ കുക്ക് ടോപ്പ് അടക്കമുള്ളവയുടെ ഉപയോഗവും കൂടി. ഏപ്രിൽ 18 ന് പ്രതിദിന ഉപയോഗം 117 ദശലക്ഷം യൂണിറ്റ് എന്ന റെക്കോര്‍ഡിലെത്തിയിരുന്നു. പുതിയ സാഹചര്യം അപൂർവ്വമാണെന്നും, അതിനെ നേരിടാൻ ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും കെഎസ്ഇബി അഭ്യർത്ഥന നടത്തിയിരുന്നു. അനാവശ്യമായി വൈദ്യുതി ഉപയോഗിക്കരുതെന്നും, എസി താപനില 26ൽ ക്രമീകരിക്കണമെന്നുമെല്ലാം നിർദ്ദേശങ്ങളുണ്ടായി.

ജനങ്ങൾ വൈദ്യുതി അമിതമായി ഉപയോഗിക്കുന്നതിനെതിരെ കെഎസ്ഇബി ബോധവൽക്കരണം നടത്തണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. വൈദ്യുതി ഉപഭോഗം അമിതമായതിനാൽ കെഎസ്ഇബി പല സമയങ്ങളിൽ പതിനഞ്ച് മിനിറ്റ് വരെ വൈദ്യുതി മുടക്കി പരിഹാരം കാണേണ്ട നിലയിലായിരുന്നു. ‘ലോഡ് റസ്ട്രിക്ഷന്‍’ എന്ന പേരിലായിരുന്നു നിയന്ത്രണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുബൈയിൽ വാഹനാപകടത്തിൽ 8 പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ 6 ഇന്ത്യക്കാർ

ദുബൈ : ദുബൈയിൽ എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം....

ഇന്ത്യക്കാരോട് ഉടൻ ഇറാൻ വിടണമെന്ന് ആവശ്യപ്പെട്ട്  എംബസി; ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പ്

ന്യൂഡൽഹി : ഇസ്രയേൽ-ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ...

‘ഹിറ്റ്ലറെ ആരാധിക്കുന്ന ഒരു മുഖ്യമന്ത്രി  കോൺഗ്രസിന് സ്വന്തമായുണ്ട്, ലജ്ജാകാരം’: പിണറായി വിജയൻ

തിരുവനന്തപുരം : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഹിറ്റ്ലറെ പുകഴ്ത്തിയുള്ള പ്രസ്താവനയിൽ...

കുടിയേറ്റക്കാർക്കെതിരെ  ബംഗാൾ സർക്കാർ; 4,800 പേരെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി

കൊൽക്കത്ത : പശ്ചിമബംഗാളിലെ അതിർത്തി ജില്ലകളിലുള്ള തടങ്കൽ കേന്ദ്രങ്ങളിൽ (ഹോൾഡിംഗ് സെന്ററുകൾ)...