Tuesday, October 13, 2026

സവർക്കറെ പുകഴ്ത്തി ചോദ്യാവലി : അദ്ധ്യാപകന് സസ്പെൻഷൻ; നടപടി മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന്

Date:

തിരുവനന്തപുരം : വി ഡി സവർക്കറെ  പുകഴ്ത്തി  ചോദ്യാവലി തയ്യാറാക്കിയ അദ്ധ്യാപകന് സസ്പെൻഷൻ. പള്ളത്തുടക്ക സ്കൂൾ അദ്ധ്യാപകൻ ഗുരുപ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഗുരു പ്രസാദിൻ്റെ നേതൃത്വത്തിലാണ് ക്വിസ് മത്സരത്തിനുള്ള ചോദ്യം തയ്യാറാക്കിയത്. കാസർഗോഡ് എൽപി സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള ഫ്രീഡം ക്വിസിൽ സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യം വന്നത് വിവാദമായിരുന്നു.

മഞ്ചേശ്വരം, കുമ്പള, കാസർഗോഡ് ഉപജില്ലകളിലെ സ്കൂളുകളിലേക്ക്‌ നൽകിയ ചോദ്യാവലിയിലാണ് വിവാദം. ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമരസേനാനി ആരാണെന്നായിരുന്നു ചോദ്യം. ഉത്തര സൂചികയിൽ വി ഡി സവർക്കർ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്‌കൂളുകളിൽ എൽ.പി തലത്തിൽ നടത്തിയ ഫ്രീഡം ക്വിസ് ചോദ്യവലിയാണ് വിവാദത്തിലായത്.

Share post:

Popular

More like this
Related

നെടുമ്പാശ്ശേരി അപകടം: പ്രതി സുഹൈലിനെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്ന് പി രാജീവ്

തിരുവനന്തപുരം : മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തിലെ...

വാട്ടർ മെട്രോ പദ്ധതി നിർമ്മിതിയ്ക്കായി കെഎംആർഎൽ വിദേശ രാജ്യങ്ങളിലേക്ക്

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെ (കെഎംആർഎൽ) നേതൃത്വത്തിൽ വിദേശരാജ്യങ്ങളിലും കൊച്ചി...

നാട്ടിക ടോൾ പിരിവിൽ പ്രതിഷേധം; എൽഡിഎഫ്, യുഡിഎഫ് മാർച്ചിന് നേരെ ജലപീരങ്കി

തൃശൂർ : ദേശീയപാത നാട്ടികയിൽ ടോൾ പിരിവ് പുന:രാരംഭിച്ചതിന് പിന്നാലെ പ്രതിഷേധം...