Wednesday, September 30, 2026

തൃശൂരിൽ പ്രോട്ടീൻ പൗഡർ വില്പന കേന്ദ്രത്തിന്റെ മറവിൽ ലഹരിക്കച്ചവടം; മുഖ്യ പ്രതിയ്‌ക്കെതിരെ പിറ്റ് ആക്ട് ചുമത്താൻ പോലീസ് നീക്കം

Date:

തൃശൂർ : തൃശൂർ പടിഞ്ഞാറെ കോട്ടയിൽ പ്രോട്ടീൻ പൗഡർ വില്പന കേന്ദ്രത്തിന്റെ മറവിൽ ലഹരിക്കച്ചവടം. കഴിഞ്ഞ ദിവസം തൃശൂർ കിഴക്കേ കോട്ടയിലെ പാർസൽ സർവ്വീസ് സ്ഥാപനത്തിൽ ലഹരി വസ്തുക്കൾ കൊറിയർ അയക്കുന്നതിനിടെ പിടിയിലായ അസം സ്വദേശി പ്രജ്വല്‍ ഗോഗോയ് (34)  അറസ്റ്റിലായതോടെയാണ് വർഷങ്ങളായുള്ള ലഹരിക്കച്ചവടത്തിൻ്റെ ചുരുളഴിയുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ്  പടിഞ്ഞാറെ കോട്ടയിലെ പ്രോട്ടീൻ മാൾ എന്ന സ്ഥാപനത്തിലേക്കും ഉടമ വിഷ്ണു പ്രദീപിലേക്കും പോലീസ് അന്വേഷണം
എത്തിയത്.

അരക്കിലോളം വരുന്ന കഞ്ചാവും നാല് എംഡിഎംഎ ഗുളികളുമാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. വിഷ്ണു പ്രദീപിൻ്റെ പേരിൽ
മുൻപും കഞ്ചാവ് കേസുകൾ ഉണ്ടെങ്കിലും പിടിക്കപ്പെടുമ്പോഴെല്ലാം അരക്കിലോയിൽ താഴെ ആയതിനാൽ പെട്ടെന്ന് തന്നെ വിഷ്ണു പ്രദീപ് ജാമ്യം നേടുന്നതായിരുന്നു പതിവ്. ഈ കേസിലെങ്കിലും എളുപ്പത്തിൽ പുറത്തിറങ്ങാതിരിക്കാൻ പിറ്റ് ആക്ട് ചുമത്താനാണ് പോലീസ് നീക്കം. അതിനായി ഉടനെ കോടതിയിൽ അപേക്ഷ സമർപ്പിക്കാനൊരുണ്ടുകയാണ് തൃശൂർ ഈസ്റ്റ് പോലീസ്.

ഇയാളോടൊപ്പം പിടിയിലായ പ്രജ്വൽ ഗോഗോയ് കാലടിയിൽ സുഹൃത്തായ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്.

Share post:

Popular

More like this
Related

ഗ്യാനേഷ് കുമാറിൻ്റെ രാജി : ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇന്ത്യാ’ മുന്നണി

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിൻ്റെ രാജിയുമായി ബന്ധപ്പെട്ട്...

പോലീസ് – യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ്എഫ്‌ഐ

തിരുവനന്തപുരം : എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ളവർക്കെതിരെയുള്ള പോലീസ് മര്‍ദനത്തിലും യൂത്ത്...

സംഘർഷഭരിതം തലസ്ഥാനം: യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു, പിന്നെ പോലീസും; മറുഭാഗത്ത് എസ്എഫ്‌ഐയും

തിരുവനന്തപുരം : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...