Friday, October 9, 2026

നിതിൻ രാജിൻ്റെ മരണം : ഒളിവിൽ പോയഡോ. റാം കസ്റ്റഡിയിൽ ; പിടികൂടിയത് കർണാടകയിൽ നിന്ന്

Date:

കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. റാം കസ്റ്റഡിയിൽ. മൂന്ന് മാസക്കാലമായി ഒളിവുജീവിതത്തിലായിരുന്ന റാമിനെ കർണാടകയിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇയാളെ ഉടനെ കണ്ണൂരിലേക്ക് കൊണ്ടുവരും.

ഒളിവിലിരിക്കെ തന്നെ മുൻകൂർ ജാമ്യത്തിനായി തലശ്ശേരി സെഷൻസ് കോടതിയേയും, ഹൈക്കോടതിയേയും, സുപ്രീം കോടതിയേയും സമീപിച്ച പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. പ്രതിയെ  പിടികൂടാത്തതിൽ അന്വേഷണ സംഘത്തിനെതിരേ കടുത്ത വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം റാമിന് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയത്.

കഴിഞ്ഞ ഒരാഴ്ചയായി കണ്ണൂരിൽ നിന്നുള്ള പ്രത്യേകാന്വേഷണ സംഘം റാമിന് വേണ്ടി കർണാടകയിലും ഇയാളുടെ ജന്മനാടായ ആന്ധ്രപ്രദേശിലും വിശദമായ തെരച്ചിൽ നടത്തിവരുന്നതിനിടെ തന്നെ ടെലിഫോൺ  കേന്ദ്രീകരിച്ചും നിരീക്ഷണം നടത്തിയിരുന്നു. അമ്മയുടെ ഫോണിലേക്ക് വന്ന പ്രതിയുടെ കോൾ ആണ് ഇയാളെ പിടികൂടാൻ നിർണ്ണായകമായത്.

നിതിൻരാജിനെ മാനസികമായി പീഡിപ്പിക്കുകയും റാഗിങ് നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് കണ്ണൂർ ചക്കരക്കല്ല് പോലീസ് സ്റ്റേഷനിലെ എഫ്.ഐ.ആറിൽ പറയുന്നത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് റാമിനെതിരെ കേസെടുത്തിരിക്കുന്നത്.

Share post:

Popular

More like this
Related

വിവാദ പി.എസ്.സി പുന:ർമൂല്യനിർണ്ണയം; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ പരാതിക്കാരന് ഒന്നാം റാങ്ക്, ആദ്യ സ്ഥാനക്കാരൻ അഞ്ചാമത്

തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടന്ന പി.എസ്.സി. പരീക്ഷയുടെ പുന:ർമൂല്യനിർണ്ണയത്തിന്...

രാജി തന്നെ മുഖ്യം ; ഗ്യാനേഷ്കുമാറിനെ ‘പടിയിറക്കാൻ’ രാജ്യതലസ്ഥാനം പ്രക്ഷുബ്ധ വഴിയെ, ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്

ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ...

സമരത്തിന്റെ 100-ാം ദിനത്തിൽ നിയമസഭ വളയാൻ പിഎസ്‌സി റാങ്ക് ജേതാക്കൾ; അവകാശ പോരാട്ടത്തിനായി തൊഴിൽരഹിതർ തലസ്ഥാനത്തേക്ക്

തിരുവനന്തപുരം: സമരത്തിന്റെ നൂറാം ദിനത്തിൽ മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളയുമെന്ന് പ്രഖ്യാപിച്ച്...