Friday, October 9, 2026

രാജ്യ തലസ്ഥാനം സംഘര്‍ഷഭരിതം, ജന്തർ മന്ദറിലെ സമരപ്പന്തൽ പൊളിച്ച് നീക്കാനെത്തിയ പോലീസ് പ്രതിഷേധക്കാർക്ക് നേരെ മർദ്ദനം അഴിച്ചുവിട്ടു

Date:

ന്യൂഡൽഹി : ഡൽഹിയിൽ സിജെപി സമരത്തിൽ സംഘർഷം.  ജന്തർമന്ദറിലെ സമരപന്തലിൽ കയറി പോലീസ് പ്രതിഷേധക്കാരെ  അടിച്ചോടിച്ചു. ലാത്തി ചാർജ്ജ് നടത്തിയും ടിയർ ​ഗ്യാസ് പ്രയോഗിച്ചും സമരക്കാരെ നേരിട്ട പോലീസ് പന്തൽ പൊളിച്ചുമാറ്റി. ദ്രുതകർമ്മ സേനയെ നിരീക്ഷണത്തിലാണ് ഇപ്പോൾ പ്രദേശം

അതേസമയം, കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ആഹ്വാനം ചെയ്ത
‘ചലോ സൻസദ്’ പാർലമെൻ്റ്മാർച്ച് ബാരിക്കേഡ് ഉപയോ​ഗിച്ച്  പോലീസ് തടഞ്ഞു. ഇത് ജന്തർ മന്ദറിൽ വീണ്ടും സംഘർഷത്തിന് കാരണമായി. അഭിജിത് ദീപ്കെയുടെ നേതൃത്വത്തിലുള്ള മാർച്ച് പാർലമെന്റിലേക്ക് നീങ്ങാൻ ശ്രമിക്കവെ, പോലീസ് ലാത്തിച്ചാർജ് നടത്തുകയും ടിയർ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. പാർലമെൻറ് മന്ദിരത്തിനടുത്തും പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പാർലമെൻറ് ഗേറ്റുകൾ അടച്ച് സുരക്ഷ കൂട്ടി. പ്രതിഷേധക്കാർ സമരം കടുപ്പിച്ചതോടെ ഡൽഹിയിൽ കടുത്ത ജാഗ്രത നിർദ്ദേശം നൽകി. പ്രതിഷേധവുമായി സി ജെ പി പ്രവർത്തകൾ എത്തിയതോടെ മെട്രോ സ്റ്റേഷനുകൾ അടച്ചു. രാജ്യ തലസ്ഥാനം ഇന്ന് അക്ഷരാർത്ഥത്തിൽ കലാപകലുഷിതമായിരുന്നു

പാർലമെന്റിന്റെ മൺസൂൺ സമ്മേളനം  ആരംഭിക്കുന്ന തിങ്കളാഴ്ച തന്നെയാണ് സിജെപി മാർച്ച് തീരുമാനിച്ചിരുന്നത്. ഇത് മുൻകൂട്ടി കണ്ട് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 163 പ്രകാരമുള്ള നിരോധന ഉത്തരവുകൾ   ഡൽഹി പോലീസ് പ്രഖ്യാപിച്ചിരുന്നു. ഇത് മറി കടന്നാണ് സിജെപി പ്രവർത്തകർ പ്രതിഷേധ സമരവുമായി മുന്നോട്ടു നീങ്ങിയത്. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രസാദിൻ്റെ രാജി ആവശ്യപ്പെട്ടാണ് സമരം തുടരുന്നത്.

Share post:

Popular

More like this
Related

വിവാദ പി.എസ്.സി പുന:ർമൂല്യനിർണ്ണയം; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ പരാതിക്കാരന് ഒന്നാം റാങ്ക്, ആദ്യ സ്ഥാനക്കാരൻ അഞ്ചാമത്

തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടന്ന പി.എസ്.സി. പരീക്ഷയുടെ പുന:ർമൂല്യനിർണ്ണയത്തിന്...

രാജി തന്നെ മുഖ്യം ; ഗ്യാനേഷ്കുമാറിനെ ‘പടിയിറക്കാൻ’ രാജ്യതലസ്ഥാനം പ്രക്ഷുബ്ധ വഴിയെ, ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്

ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ...

സമരത്തിന്റെ 100-ാം ദിനത്തിൽ നിയമസഭ വളയാൻ പിഎസ്‌സി റാങ്ക് ജേതാക്കൾ; അവകാശ പോരാട്ടത്തിനായി തൊഴിൽരഹിതർ തലസ്ഥാനത്തേക്ക്

തിരുവനന്തപുരം: സമരത്തിന്റെ നൂറാം ദിനത്തിൽ മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളയുമെന്ന് പ്രഖ്യാപിച്ച്...