Sunday, October 11, 2026

‘പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ ഒരു ഭാഷ കൂടി നിർബ്ബന്ധമാക്കുന്നത് അധിക മാനസിക സമ്മർദം സൃഷ്‌ടിക്കും’- സുപ്രീംകോടതി

Date:

ന്യൂഡൽഹി : സിബിഎസ്ഇ ത്രിഭാഷ പഠനത്തിൽ ആശങ്ക അറിയിച്ച് സുപ്രീംകോടതി. പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഒമ്പതാം ക്ലാസിൽ പുതിയൊരു ഭാഷ കൂടി നിർബ്ബന്ധമാക്കുന്നത് അധിക മാനസിക സമ്മർദം സൃഷ്‌ടിക്കുമെന്ന് ജസ്റ്റിസ് ബി വി നാഗരത്ന വ്യക്തമാക്കി. ആവശ്യമെങ്കിൽ ആറാം ക്ലാസ് മുതൽ പഠനം നടത്തുകയാണ് വേണ്ടതെന്ന് ജസ്റ്റിസ്  ചൂണിക്കാട്ടി.

തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലും ജവഹർ നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരായ തമിഴ്‌നാട് സർക്കാരിൻ്റെ അപ്പീൽ പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതിയുടെ പരാമർശം. എന്നാൽ ഈ കേസിൽ ത്രിഭാഷാ നയത്തിൻ്റെ നിയമസാധുത നേരിട്ട് പരിഗണനയിലില്ലെന്ന് കോടതി വ്യക്തമാക്കി. അടുത്ത ആഴ്ച്ച ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഹർജി പരിഗണിക്കും.

Share post:

Popular

More like this
Related

ഡൽഹിയിൽ പ്രതിഷേധത്തിനിടെ യുവതിയെ ആക്രമിച്ച സംഭവം: 4 ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

ഇൻഡിഗോ വിമാനത്തിൽ പവർബാങ്ക് പൊട്ടിത്തെറിച്ച് ലഗേജ് കമ്പാർട്ടുമെന്റിൽ തീപ്പിടിച്ചു; വിമാനം ഹൈദരാബാദിൽ ഇറക്കി

ഹൈദരാബാദ് : ഇൻഡിഗോ വിമാനത്തിൽ ലഗേജ് കമ്പാർട്ടുമെന്റിൽ സൂക്ഷിച്ച ഒരു യാത്രക്കാരന്റെ...