Friday, October 16, 2026

മൈസൂരുവിനടുത്ത് എസി സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; മലയാളികളക്കം 4 പേർക്ക് ദാരുണാന്ത്യം

Date:

മൈസൂരു :  മൈസൂരുവിനടുത്ത് സ്വകാര്യ എസി സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളികളക്കം നാലുപേർക്ക് ദാരുണാന്ത്യം. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ‘കാവേരി’ എ സി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. പെരിയപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് പുലർച്ചെ 3.45 ഓടെയാണ് അപകടം.

അപകടത്തിൽ ബസിന്റെ ഡ്രൈവറടക്കം 4 പേർ മരിച്ചതായും മുപ്പതോളം പേർക്ക് പരുക്കേറ്റതായുമാണ് വിവരം. ബസില്‍ 30 ഓളം പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ 15 ഓളം പേരെ പെരിയപട്ടണയിലെയും മൈസൂരുവിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ മൈസൂരു സ്വദേശി സുനില്‍, ബസ് ക്ലീനര്‍ മലയാളി സുഹൈല്‍, കോഴിക്കോട് മാങ്കാവ് സ്വദേശി സജേഷ്, ബേപ്പൂര്‍ സ്വദേശി അഫ്താബ് എന്നിവരാണ് മരിച്ചത്. നാലു പേരുടെയും മൃതദേഹം പെരിയപട്ടണയിലെ ആശുപത്രിയിലാണ്.

റോഡിൽ മരം വീണു കിടന്നിരുന്നതിനാൽ ലോറി വലതുവശത്തേക്ക് വെട്ടിച്ചു മാറ്റിയപ്പോഴാണ് എതിർദിശയിൽ വന്ന ബസിലേക്ക് ഇടിച്ചുകയറിയതെന്നാണ് വിവരം.

Share post:

Popular

More like this
Related

‘രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ; ദേശീയപതാകയെ സർക്കാർ ഭയക്കുന്നു, ജയിലിൽ അടച്ചാലും പോരാട്ടം തുടരും’ – അഭിജീത് ദീപ്കെ

ന്യൂഡൽഹി: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് സിജെപി നേതാവ് അഭിജീത് ദീപ്കെ. കേന്ദ്രസേന...

ഡല്‍ഹിയിലെ ഇന്റര്‍നെറ്റ് നിരോധനം: കോടതി അലക്ഷ്യ നടപടികള്‍ ആരംഭിക്കവെ നീരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും ഡല്‍ഹി പോലീസിനെതിരെയും...

ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ  ലൈംഗികാതിക്രമം: അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ...