Friday, October 16, 2026

അങ്കമാലി ശബരി റെയില്‍പാത: ഭൂമി ഏറ്റെടുക്കൽ സ്പെഷ്യൽ യൂണിറ്റുകൾ സ്ഥാപിക്കാൻ ചെലവ് സംസ്ഥാന സർക്കാർ വഹിക്കും; പദ്ധതി മുമ്പോട്ട് കൊണ്ടുപോകാൻ നടപടിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

Date:

തിരുവനന്തപുരം : റെയിൽവെ ആവശ്യപ്പെട്ടത് പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനുള്ള സ്പെഷ്യൽ യൂണിറ്റുകൾ സജ്ജമാക്കാനുള്ള ചെലവ് സംസ്ഥാന സർക്കാർ വഹിച്ച് നടപടികൾ മുമ്പോട്ട് നീക്കാനുള്ള ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. സംസ്ഥാനം ചെലവാക്കുന്ന തുകയുടെ വിവരങ്ങൾ റെയിൽവെയെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന വിഹിതം പൂർണ്ണമായും ഉപയോഗിച്ച് പദ്ധതി പുനരാരംഭിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്ന് സതീശൻ നിയമസഭയിൽ പറഞ്ഞു. ഷിബു തെക്കുപുറം എം എല്‍ എ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

ഭൂമി ഏറ്റെടുക്കുന്നതിനായി ലാന്‍ഡ് അക്വിസിഷന്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് എസ്റ്റാബ്ലിഷ്‌മെന്റ് ചാര്‍ജ്ജ് സംസ്ഥാന സര്‍ക്കാര്‍ വിഹിതത്തില്‍ നിന്ന് വഹിക്കണമെന്നാണ് റെയിൽവേ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനം ചെലവാക്കുന്ന തുക സംബന്ധിച്ച വിവരങ്ങള്‍ റെയില്‍വേയ്ക്ക് നല്‍കണം. പദ്ധതി പൂര്‍ത്തിയായ ശേഷം 50% വിഹിതം കണക്കാക്കാവുന്നതാണ് എന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. സംസ്ഥാന വിഹിതത്തോടൊപ്പം തന്നെ റെയില്‍വേ വിഹിതവും ലഭ്യമാക്കണമെന്ന് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രിയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. റെയില്‍വേ ആവശ്യപ്പെട്ട പ്രകാരം സംസ്ഥാന വിഹിതം പൂര്‍ണമായും ചെലവാക്കി പദ്ധതി പുനരാരംഭിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തു വരുന്നതെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു

27-28 വര്‍ഷമായി പെൻഡിങ് ആയി കിടക്കുന്ന പ്രോജക്ട് ആണെ ശബരി റെയിൽപ്പാതയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1997-98 റെയില്‍വേ ബജറ്റില്‍ വിഭാവനം ചെയ്ത 110 കിലോമീറ്റര്‍ നീളമുള്ള അങ്കമാലി ശബരി റെയില്‍വേ പദ്ധതിയുടെ 8 കിലോമീറ്റര്‍ നീളത്തില്‍ ഭൂമി ഏറ്റെടുക്കലും, ഏകദേശം 7 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയാക്കിയിരുന്നു. പിന്നെ 25 വര്‍ഷത്തോളം പദ്ധതി സ്തംഭനാവസ്ഥയിലായി. മൊത്തം പദ്ധതിയുടെ ആകെ ചെലവായ 3,800 കോടി രൂപയുടെ 50% സംസ്ഥാനം ഏൽക്കണമെന്നതാണ് റെയില്‍വേയുടെ നിര്‍ദ്ദേശം. ഇത് സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ ചെലവ് ഉള്‍പ്പെടെ 1,900 കോടി കിഫ്ബിയുടെ ധനസഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.

പദ്ധതിക്ക് 303.58 ഹെക്ടര്‍ ഭൂമി ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കലിന് കണക്കാക്കിയിരിക്കുന്ന 1361 കോടി രൂപയും, നിര്‍മ്മാണത്തിന് കണക്കാക്കിയിരിക്കുന്ന 2439 കോടി രൂപയും അടക്കം 3800 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. അതും 2023 ലെ എസ്റ്റിമേറ്റ് പ്രകാരമാണ്. ഇത് ഇപ്പോള്‍ കൂടിയിരിക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് ശബരി റെയിൽപ്പാത പൂർത്തീകരിക്കാൻ ശ്രമം തുടങ്ങിയിരുന്നു. പിന്നീട് സർക്കാർ മാറിയതോടെ സ്തംഭനാവസ്ഥയിലായി. നൂറുകണക്കിന് കുടുംബങ്ങളാണ് ഈ പാതയ്ക്കായി കണ്ടുവെച്ചിട്ടുള്ള ഭൂമിയിൽ ദുരിതമനുഭവിച്ച് കഴിയുന്നത്. യാതൊരു ഉപയോഗത്തിനും സാധിക്കാത്ത നിലയിലാണ് നിലവിൽ ഭൂമി കിടക്കുന്നത്.

Share post:

Popular

More like this
Related

യെമനിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിനുനേരെ ഹൂതി ആക്രമണം; 5 പേർ കൊല്ലപ്പെട്ടു

ഏദൻ : യെമൻ സർക്കാരിന്റെ ഔദ്യോഗിക ആസ്ഥാനമായ ഏദനിലുള്ള പ്രസിഡൻഷ്യൽ കൊട്ടാരത്തിനുനേരെ...

മൈസൂരുവിനടുത്ത് എസി സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; മലയാളികളക്കം 4 പേർക്ക് ദാരുണാന്ത്യം

മൈസൂരു :  മൈസൂരുവിനടുത്ത് സ്വകാര്യ എസി സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ...

‘രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ; ദേശീയപതാകയെ സർക്കാർ ഭയക്കുന്നു, ജയിലിൽ അടച്ചാലും പോരാട്ടം തുടരും’ – അഭിജീത് ദീപ്കെ

ന്യൂഡൽഹി: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് സിജെപി നേതാവ് അഭിജീത് ദീപ്കെ. കേന്ദ്രസേന...