Friday, October 16, 2026

സിഎംആർഎൽ-എക്സാലോജിക് കേസ്: ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ പിണറായി വിജയൻ സുപ്രീം കോടതിയില്‍

Date:

ന്യൂഡല്‍ഹി : സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസിലെ ഡിവിഷന്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി പിണറായി വിജയന്‍.  പ്രത്യേക അവധിക്കാല ബെഞ്ച് ഹര്‍ജി ഇന്ന് തന്നെ ഹർജി പരിഗണിച്ചേക്കുമെന്നാണ് വിവരം. നവരാത്രി അവധി ദിനങ്ങള്‍ വരുന്നതിനാല്‍ ജഡ്ജിമാരുടെ ലഭ്യത നോക്കിയാകും അവധിക്കാല ബെഞ്ച് രൂപീകരിക്കുക എന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. അത് കഴിഞ്ഞില്ലെങ്കില്‍ 26 ന് ആയിരിക്കും അപ്പീല്‍ പരിഗണിക്കുക.

കേസില്‍ സിംഗിള്‍ ബഞ്ചിന്റെ വിധി അനുസരിച്ചായിരുന്നു വിജിലന്‍സ് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തത്. എഫ്‌ഐആറിനെതിരെയുള്ള അപ്പീല്‍  അനുമതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്നലെ നിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് പിണറായി വിജയന്‍ ഉള്‍പ്പെടെ ഉള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കേസില്‍ പിണറായി വിജയന് വേണ്ടി ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകനായ സിത്ഥാര്‍ത്ഥ് ലുത്രയാണ്. വിണ ടി, മുഹമ്മദ് റിയാസ് എന്നിവര്‍ക്ക് വേണ്ടി ഹാജരാകുന്നത് മറ്റൊരു മുതിര്‍ന്ന അഭിഭാഷകനായ എന്‍ ഹരിഹരനും. ഹര്‍ജി അടിയന്തരമായി പരിഗണിക്കാതിരുന്നാല്‍ വരുന്ന അവധി ദിവസങ്ങളില്‍ ഇഡിക്ക് പിണറായി വിജയന്‍ അടക്കം ഉള്ളവരെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുന്നതില്‍ തടസ്സമുണ്ടാവില്ല.

Share post:

Popular

More like this
Related

യെമനിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിനുനേരെ ഹൂതി ആക്രമണം; 5 പേർ കൊല്ലപ്പെട്ടു

ഏദൻ : യെമൻ സർക്കാരിന്റെ ഔദ്യോഗിക ആസ്ഥാനമായ ഏദനിലുള്ള പ്രസിഡൻഷ്യൽ കൊട്ടാരത്തിനുനേരെ...

മൈസൂരുവിനടുത്ത് എസി സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; മലയാളികളക്കം 4 പേർക്ക് ദാരുണാന്ത്യം

മൈസൂരു :  മൈസൂരുവിനടുത്ത് സ്വകാര്യ എസി സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ...