Friday, November 6, 2026

നെടുമ്പാശ്ശേരി അപകടം: പ്രതി സുഹൈലിന്റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി അധികം മദ്യം; പരിശോധനാ ഫലം പുറത്ത്

Date:

കൊച്ചി : നെടുമ്പാശ്ശേരിയിലെ മിനി കൂപ്പര്‍ അപകടത്തിലെ ഒന്നാം പ്രതി സുഹൈല്‍ സജീവിന്റെ ശരീരത്തില്‍ അപകടം നടക്കുമ്പോൾ അനുവദനീയമായതിലും അഞ്ചിരട്ടി അധികം മദ്യം ഉണ്ടായിരുന്നുവെന്നാണ് പുറത്തുവന്ന സാമ്പിള്‍ പരിശോധനാ ഫലം  വ്യക്തമാക്കുന്നത്. സുഹൈല്‍ മദ്യലഹരിയിലായിരുന്നുവെന്ന ദൃക്‌സാക്ഷികളുടെ മൊഴി ശരിവെയ്ക്കുന്നതാണ് സാമ്പിള്‍ റിപ്പോര്‍ട്ട്. 30 മില്ലിഗ്രാമാണ് അനുവദനീയമായ മദ്യത്തിന്റെ പരിധി. എന്നാല്‍, 150 മില്ലീഗ്രാമിലധികം മദ്യം സുഹൈല്‍ കഴിച്ചുവെന്നാണ് പരിശോധനാ ഫലം പറയുന്നത്.

അതേസമയം തന്നെ, സുഹൈല്‍ രാസലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇത് സംബന്ധിച്ച പരിശോധനാഫലം ലഭിക്കാന്‍ വൈകുമെന്നാണ് അറിയുന്നത്. നിലവില്‍ മദ്യപിച്ച് വാഹനമോടിച്ചതിനുള്ള വകുപ്പ് പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഒന്നാം പ്രതി സുഹൈലും രണ്ടാം പ്രതി നിനവും സംഭവം നടന്ന ദിവസം ഉച്ചമുതല്‍ തന്നെ മദ്യപിക്കാന്‍ ആരംഭിച്ചുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ആദ്യം വൈറ്റിലയിലെ ബാറില്‍ കയറി മദ്യപിച്ച ഇവർ, പിന്നീട് വൈകീട്ട് പാലാരിവട്ടത്തെ ബാറിലും നെടുമ്പാശ്ശേരിയിലെ ആഢംബര ഹോട്ടലിലെത്തി പുലര്‍ച്ചെ വരെയും മദ്യപിച്ചിരുന്നതായാണ് പോലീസ് വ്യക്തമാക്കിയത്. പരമാവധി തെളിവുകള്‍ ശേഖരിച്ച് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാനുള്ള മുന്‍കരുതലുകൾ പോലീസ് നടത്തുന്നുണ്ട്. ഇതിനായി, കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്ന കാറില്‍ നിന്നുള്ള സാമ്പിള്‍, അപകടസ്ഥലത്തെ മണ്ണിന്റെ സാമ്പിള്‍, ഇരകളുടെ സാമ്പിള്‍ എന്നിവ പോലീസ് ശേഖരിച്ചിരുന്നു.

മുഖ്യപ്രതി അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്. കഴിഞ്ഞദിവസം കസ്റ്റഡി അപേക്ഷയില്‍ വാദം നടന്ന സാഹചര്യത്തില്‍ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന വാദം പ്രതിഭാഗം ഉയര്‍ത്തിയപ്പോള്‍ കോടതി കസ്റ്റഡി കാലാവധി അവസാനിച്ച് തിരികെ എത്തുമ്പോള്‍ പരിഗണിക്കാമെന്ന നിലപാടാണ് സ്വീകരിച്ചത്.

Share post:

Popular

More like this
Related

ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാരെന്ന് ഹൈക്കോടതി; വിമർശനം കൊച്ചിയിലെ ബസുകളുടെ മരണപ്പാച്ചിലിൽ 

കൊച്ചി : കൊച്ചിയിലെ ബസുകളുടെ മരണരപ്പാച്ചിലില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. എന്തുതരം...

നെതന്യാഹു പടിയിറങ്ങിയേക്കും; ഗാദി ഐസൻകോട്ടിനനെ പിന്താങ്ങി 67 എംപിമാർ

ജറുസലേം . ഇസ്രയേലിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കെ,...

നെടുമ്പാശ്ശേരി കാർ അപകടം; ഒന്നാം പ്രതി സുഹൈൽ സജീവന് ജാമ്യമില്ല, മൂന്നുപേർക്ക് ജാമ്യം

കൊച്ചി : നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ  മരണത്തിനിടയാക്കിയ  വാഹനാപകടക്കേസിൽ ഒന്നാം പ്രതി...