Thursday, October 15, 2026

റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളർ തിരികെ നൽകണമെന്ന് അവശ്യം; ആന്റോ അഗസ്റ്റിൻ കോടതിയിൽ

Date:

കൊച്ചി : റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളർ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട്  ജില്ലാ സെഷൻസ് കോടതിയെ സമീപിച്ച് റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ. റെയ്ഡിനിടെ 6,500-ഓളം ഡോളറാണ് ആന്റോ അഗസ്റ്റിന്റെ പക്കൽനിന്ന് പിടിച്ചെടുത്തത്. ഈ പണം തിരികെ വേണമെന്നാണ് ആന്റോ അഗസ്റ്റിൻ
ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ, ഈ പണം തിരികെ നൽകാൻ കഴിയില്ലെന്നാണ് പോലീസ് കോടതിയിൽ സ്വീകരിച്ചിരിക്കുന്ന നിലപാട്. പിടിച്ചെടുത്ത കറൻസികളിൽ ചിലത് വ്യാജമാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സംശയമുണ്ടെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടാണ് പോലീസ് കോടതിയിൽ നൽകിയത്.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആദായനികുതി വകുപ്പിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി.) പോലീസ് കൈമാറിയിട്ടുണ്ട്. ഇതിനു പുറമേ, പോലീസും വിഷയം അന്വേഷിച്ചുവരികയാണ്. പരിശോധനകൾ പൂർത്തിയായ ശേഷം മാത്രമേ പണം തിരിച്ചുനൽകാൻ കഴിയൂ എന്ന നിലപാടാണ് പോലീസ് സ്വീകരിച്ചിട്ടുള്ളത്. കേസ് ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.

Share post:

Popular

More like this
Related

ആലപ്പുഴ ദേശീയപാതയിൽ  ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ...

ട്രംപിന്റെ മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി സൗദിയിലെ എണ്ണക്കമ്പനികൾ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം

(Photo Courtesy : X)സനാ: അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പുകളെ...

ജർമ്മനിയിൽ അപ്പാർട്ട്മെന്റിന് തീപ്പിടിച്ചു; മൂന്ന് മലയാളി വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു, ഒരാൾ അറസ്റ്റിൽ

(Photo Courtesy : X)കൊച്ചി: ജര്‍മ്മനിയിലെ ബോച്ചുമില്‍ നഗരത്തിലെ അപ്പാര്‍ട്ട്മെന്റിന് ഉണ്ടായ...

ചെറുവയൽ രാമൻ അന്തരിച്ചു; നഷ്ടമായത് കേരളത്തിൻ്റെ നെല്ലച്ഛനെ

കോഴിക്കോട് : കേരളത്തിൻ്റെ പൈതൃക നെൽവിത്തുകളുടെ സംരക്ഷകൻ, നെല്ലച്ഛൻ എന്നറിയപ്പെടുന്ന ചെറുവയല്‍...