Thursday, October 15, 2026

യമുനാ എക്‌സ്പ്രസ് വേയിൽ ഓടുന്ന ബസ് തീപ്പിടിച്ച സംഭവം: 9 മരണം സ്ഥിരീകരിച്ചു, കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടാവാമെന്ന് നിഗമനം

Date:

നോയിഡ: നോയിഡ ഇന്റർനാഷണൽ എയർപോർട്ടിന് സമീപമുള്ള യമുനാ എക്‌സ്പ്രസ് വേയിൽ യാത്രാ ബസിന് തീപിടിച്ച് വൻ ദുരന്തം. അപകടത്തിൽ 9 യാത്രക്കാർ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. കണ്ണിമവെട്ടുന്ന സമയത്തിനുള്ളിൽ, തീ മുഴുവൻ ബസിനെയും വിഴുങ്ങി. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഡൽഹിയിൽ നിന്ന് മഹോബയിലേക്ക് പോകുകയായിരുന്ന ബസിനാണ് രാത്രി 11:30 ഓടെ തീപിടിച്ചത്. അപകട സമയത്ത് 40 മുതൽ 50 വരെ യാത്രക്കാർ ബസിലുണ്ടായിരുന്നു.നിമിഷങ്ങൾക്കകം ബസ് പൂർണ്ണമായും കത്തിനശിച്ചതായാണ് റിപ്പോർട്ടുകൾ പറുന്നത്. അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പോലീസ് രക്ഷപ്പെട്ട യാത്രക്കാരുടെ മൊഴിയെടുക്കുന്നുണ്ട്.

അപകട സമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു. രക്ഷാ പ്രവർത്തനത്തിന് എത്തിയവർ ബസ്സിൽ തട്ടി വിളിച്ച് മുന്നറിയിപ്പ് നൽകിയപ്പോഴാണ് യാത്രക്കാർ പലരും തീപിടിത്തം നടക്കുന്നതായി അറിയുന്നത്. ബസിനുള്ളിൽ പെട്ടെന്ന് പുക നിറഞ്ഞതോടെ കാഴ്ച പൂർണ്ണമായി മറഞ്ഞു. ശ്വാസം മുട്ടിയും പരിഭ്രാന്തിയിലും ആളുകൾ പുറത്തുകടക്കാൻ പരസ്പരം തള്ളിമാറ്റുന്നുണ്ടായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.

“…ഞാൻ ഉറങ്ങിക്കിടക്കുമ്പോഴാണ് ആരോ വാതിലിൽ മുട്ടുന്നത്. ഞാൻ ഉണർന്നപ്പോൾ, അവിടെ വലിയൊരു ജനക്കൂട്ടം ഉണ്ടായിരുന്നു. എന്റെ സാധനങ്ങളൊന്നും ഞാൻ എടുത്തില്ല; ഞാൻ ഷൂസ് പോലും ഇട്ടില്ല. ഞാൻ എന്റെ ഫോൺ എടുത്ത് പുറത്തേക്കിറങ്ങി. അവിടെ വളരെ തിരക്കായിരുന്നു, ആളുകൾ പരസ്പരം തള്ളുകയായിരുന്നു. എന്നെ തള്ളിമാറ്റി, ഒടുവിൽ ആരോ എന്നെ പുറത്തേക്ക് വലിച്ചു. അതിനുശേഷം മറ്റൊന്നും എനിക്ക് ഓർമ്മയില്ല. അവിടെ മുഴുവൻ പുക നിറഞ്ഞിരുന്നു; രംഗം കുഴപ്പത്തിലായിരുന്നു, പുറത്തുകടക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു… ഒന്നും കാണാനാകാത്ത വിധം പുക നിറഞ്ഞിരുന്നു; ഉള്ളിൽ ആളുകൾ ശ്വാസംമുട്ടി. വളരെ കുറച്ചുപേർക്ക് മാത്രമേ രക്ഷപ്പെടാൻ കഴിഞ്ഞുള്ളൂ, തള്ളിക്കയറാൻ കഴിയുന്നവർ മാത്രം… നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു… എന്റെ പിന്നിലുണ്ടായിരുന്ന നിരവധി പേർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല, കാരണം ഞാൻ തന്നെ വളരെ വൈകിയാണ് പുറത്തിറങ്ങിയത്.” – വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിച്ച രക്ഷപ്പെട്ട ഒരു യുവതി പറഞ്ഞു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇനിയും വ്യക്തമായിട്ടില്ല.

Share post:

Popular

More like this
Related

ആലപ്പുഴ ദേശീയപാതയിൽ  ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ...

ട്രംപിന്റെ മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി സൗദിയിലെ എണ്ണക്കമ്പനികൾ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം

(Photo Courtesy : X)സനാ: അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പുകളെ...

ജർമ്മനിയിൽ അപ്പാർട്ട്മെന്റിന് തീപ്പിടിച്ചു; മൂന്ന് മലയാളി വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു, ഒരാൾ അറസ്റ്റിൽ

(Photo Courtesy : X)കൊച്ചി: ജര്‍മ്മനിയിലെ ബോച്ചുമില്‍ നഗരത്തിലെ അപ്പാര്‍ട്ട്മെന്റിന് ഉണ്ടായ...

ചെറുവയൽ രാമൻ അന്തരിച്ചു; നഷ്ടമായത് കേരളത്തിൻ്റെ നെല്ലച്ഛനെ

കോഴിക്കോട് : കേരളത്തിൻ്റെ പൈതൃക നെൽവിത്തുകളുടെ സംരക്ഷകൻ, നെല്ലച്ഛൻ എന്നറിയപ്പെടുന്ന ചെറുവയല്‍...