Thursday, October 15, 2026

‘അജ്ഞാതരായ  സാമ്പത്തിക ശക്തികൾ സ്പോണ്‍സര്‍ ചെയ്യുന്ന യാത്രകൾ തന്റെ തൊപ്പിയിലെ തൂവലാണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ പ്രബുദ്ധ കേരളം നാണിച്ചു പോകുന്നു’- ബിനോയ് വിശ്വം

Date:

തിരുവനന്തപുരം : മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനവും ഹെലികോപ്ടറും എല്ലാം അജ്ഞാതരായ സാമ്പത്തിക ശക്തികള്‍ സ്പോണ്‍സര്‍ ചെയ്യുന്നു. ആ പ്രവൃത്തികള്‍ തന്റെ തൊപ്പിയിലെ തൂവലാണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ പ്രബുദ്ധ കേരളം നാണിച്ചു പോകുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പേരുവെളിപ്പെടുത്താന്‍ കഴിയാത്ത അതിസമ്പന്നന്മാരുടെ കയ്യിലെ കളിപ്പാവയായി വി ഡി സതീശന്‍ സര്‍ക്കാര്‍ മാറിക്കഴിഞ്ഞുവെന്ന് ബിനോയ് വിശ്വം കുട്ടിച്ചേർത്തു.

തിരുവനന്തപുരം: പേരുവെളിപ്പെടുത്താന്‍ മുതലാളി സേവയില്‍ മുമ്പേ ഗമിക്കുന്ന മുഖ്യമന്ത്രിയുടെ പിന്‍പേ ഗമിക്കു’കയാണ് മറ്റു മന്ത്രിമാര്‍. മന്ത്രിമാര്‍ക്കു സഞ്ചരിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന കാറുകള്‍ ഷെഡ്ഡില്‍ ഒതുക്കിയിട്ട് പണപ്രഭുക്കളുടെ അത്യാഡംബര കാറുകള്‍ക്കായി മന്ത്രിമാര്‍ കാത്തിരിക്കുന്നു. മന്ത്രിമാര്‍ വിദേശത്ത് പോകുമ്പോള്‍ പാലിക്കേണ്ട നിയമപരമായ നിബന്ധനകള്‍ അവര്‍ പാലിച്ചോ എന്നറിയാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട്. പണക്കാരുടെ സൗജന്യം പറ്റുന്നത് സര്‍ക്കാരിന് ലാഭമുണ്ടാക്കാന്‍ വേണ്ടിയാണെന്ന മന്ത്രിമാരുടെ വിചിത്രവാദവും യു ഡി എഫിന്റെ ട്രേഡ് മാര്‍ക്ക് ആയിരിക്കുന്നുവെന്ന് ബിനോയ് വിശ്വം വിമർശിച്ചു.

പ്രശസ്തരാകാന്‍ തങ്ങള്‍ക്ക് സൗജന്യങ്ങള്‍ തരാന്‍ ആഹ്വാനം ചെയ്യുന്ന മന്ത്രിമാരാണ് സതീശന്‍ സര്‍ക്കാരിന്റെ മുഖമുദ്ര. ഇത്തരം പുതുയുഗ വിസ്മയങ്ങള്‍ നെഹ്റൂവിയന്‍ സോഷ്യലിസത്തിന്റെ പുതിയ രൂപമാണെന്ന ഭാവത്തില്‍ മുഖ്യമന്ത്രി വാദിക്കുമ്പോള്‍ ഗാന്ധി – നെഹ്റു പാരമ്പര്യമുള്ള യഥാര്‍ത്ഥ കോണ്‍ഗ്രസ്സുകാര്‍ പോലും മൂക്കത്ത് വിരല്‍ വയ്ക്കുകയാണ്. സതീശന്‍ സര്‍ക്കാരിന്റെ ഈ നാണംകെട്ട പ്രവര്‍ത്തികളെപ്പറ്റി ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും എന്താണ് പറയാനുള്ളതെന്നും ബിനോയ് വിശ്വം ചോദിച്ചു.

Share post:

Popular

More like this
Related

ആലപ്പുഴ ദേശീയപാതയിൽ  ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ...

ട്രംപിന്റെ മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി സൗദിയിലെ എണ്ണക്കമ്പനികൾ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം

(Photo Courtesy : X)സനാ: അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പുകളെ...

ജർമ്മനിയിൽ അപ്പാർട്ട്മെന്റിന് തീപ്പിടിച്ചു; മൂന്ന് മലയാളി വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു, ഒരാൾ അറസ്റ്റിൽ

(Photo Courtesy : X)കൊച്ചി: ജര്‍മ്മനിയിലെ ബോച്ചുമില്‍ നഗരത്തിലെ അപ്പാര്‍ട്ട്മെന്റിന് ഉണ്ടായ...

ചെറുവയൽ രാമൻ അന്തരിച്ചു; നഷ്ടമായത് കേരളത്തിൻ്റെ നെല്ലച്ഛനെ

കോഴിക്കോട് : കേരളത്തിൻ്റെ പൈതൃക നെൽവിത്തുകളുടെ സംരക്ഷകൻ, നെല്ലച്ഛൻ എന്നറിയപ്പെടുന്ന ചെറുവയല്‍...