Thursday, October 15, 2026

കലാസൂര്യന് വിട; സൂര്യ കൃഷ്‌ണമൂർത്തി അന്തരിച്ചു

Date:

തിരുവനന്തപുരം: സാംസ്കാരിക-നാടക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

സംഗീതനാടക അക്കാദമിയുടെ മുൻ ചെയർമാനായിരുന്നു. കലാകൂട്ടായ്മയായ ‘സൂര്യ’യുടെ അമരക്കാരനാണ് സൂര്യ കൃഷ്ണമൂർത്തി. ഒക്ടോബർ ഒന്നിന് ഈ വർഷത്തെ സൂര്യ ഫെസ്റ്റിവൽ നടക്കാനിരിക്കെയാണ് വിയോഗം.

നാടകരചയിതാവ്, സാംസ്‌കാരിക നായകൻ, കലാ സംഘാടകൻ തുടങ്ങി വ്യത്യസ്ത നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യ കൃഷ്ണമൂർത്തി, ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയിൽ മുതിർന്ന ശാസ്ത്രജ്ഞനായിരുന്നു. അ

കേരള സർക്കാർ 2023-ൽ സിവിലിയൻ ബഹുമതിയായ കേരളപ്രഭ നൽകി ആദരിച്ചു. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഡയറക്ടറായി മൂന്നുതവണ സേവനമനുഷ്ഠിച്ചു.

മേൽവിലാസം, എന്റെ രക്ഷകൻ, ചായക്കടക്കഥകൾ (ആറ് നാടകങ്ങൾ അടങ്ങിയ പരമ്പര) എന്നിവയാണ് അദ്ദേഹം രചിച്ച നാടകങ്ങൾ. ഇതിൽ മേൽവിലാസം പിന്നീട് ചലച്ചിത്രമായപ്പോൾ തിരക്കഥ രചിച്ചതും സൂര്യ കൃഷ്ണമൂർത്തി തന്നെയാണ്. ചായക്കടക്കഥകൾ ദൂരദർശനുവേണ്ടി  ടെലിഫിലിമുകളാക്കി സംവിധാനം ചെയ്തിട്ടുണ്ട്.

നാടക സംവിധാനത്തിനുള്ള ദേശീയ പുരസ്കാര ജേതാവാണ്.  കേന്ദ്ര-സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറികളിൽ അംഗവുമായിരുന്നു. ലൈറ്റ് ആൻഡ് സൗണ്ട് ഷോകളെ കേരളത്തിൽ ജനകീയമാക്കുന്നതിൽ സൂര്യ കൃഷ്ണമൂർത്തി വന്നിച്ച പങ്ക് വളരെ വിലപ്പെട്ടതാണ്.

Share post:

Popular

More like this
Related

ആലപ്പുഴ ദേശീയപാതയിൽ  ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ...

ട്രംപിന്റെ മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി സൗദിയിലെ എണ്ണക്കമ്പനികൾ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം

(Photo Courtesy : X)സനാ: അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പുകളെ...

ജർമ്മനിയിൽ അപ്പാർട്ട്മെന്റിന് തീപ്പിടിച്ചു; മൂന്ന് മലയാളി വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു, ഒരാൾ അറസ്റ്റിൽ

(Photo Courtesy : X)കൊച്ചി: ജര്‍മ്മനിയിലെ ബോച്ചുമില്‍ നഗരത്തിലെ അപ്പാര്‍ട്ട്മെന്റിന് ഉണ്ടായ...

ചെറുവയൽ രാമൻ അന്തരിച്ചു; നഷ്ടമായത് കേരളത്തിൻ്റെ നെല്ലച്ഛനെ

കോഴിക്കോട് : കേരളത്തിൻ്റെ പൈതൃക നെൽവിത്തുകളുടെ സംരക്ഷകൻ, നെല്ലച്ഛൻ എന്നറിയപ്പെടുന്ന ചെറുവയല്‍...