Thursday, October 15, 2026

രാമക്ഷേത്ര ഭണ്ഡാര തട്ടിപ്പ്: 7000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് എസ്ഐടി ; ചമ്പത് റായിയുടെയും അനിൽ മിശ്രയുടേയും പേരുകളില്ല

Date:

:
ലഖ്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ  സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ട് പ്രതികൾക്കെതിരെ 7,000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. സി.സി.ടി.വി ദൃശ്യങ്ങൾ, ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ടുകൾ, സാമ്പത്തിക രേഖകൾ, വീണ്ടെടുത്ത വസ്തുവകകൾ, സ്വത്ത് വിവരങ്ങൾ കണ്ടെത്തൽ തുടങ്ങിയ നിർണ്ണായക തെളിവുകളുടെ അടിസ്ഥാനത്തിലാണ് എസ്.ഐ.ടി കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്.

173 സാക്ഷികളെ എസ്ഐടി ചോദ്യംചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പണം എണ്ണുന്ന മുറിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ സംഘം, അനുമതിയില്ലാതെ പണം മാറ്റുകയും ഒളിപ്പിക്കുകയും ചെയ്തതായുള്ള 105 സംഭവങ്ങൾ കണ്ടെത്തുകയും അവ കുറ്റപത്രത്തിൽ പ്രധാന തെളിവുകളായി ഉൾപ്പെടുത്തുകയും ചെയ്തു.

ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്, മുൻ ട്രസ്റ്റി അനിൽ മിശ്ര എന്നിവരുടെ പേരുകൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രമാശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാം ശങ്കർ യാദവ് (ടിന്നു) എന്നീ എട്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയും ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരവും അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 13(1)(എ) പ്രകാരവും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

കുറ്റപത്രം സമർപ്പിക്കുന്നതിനെതിരെ ബാർ അസോസിയേഷൻ പ്രതിഷേധം നടത്തുകയും എതിർപ്പുകൾ ഉന്നയിക്കുകയും ചെയ്തു.

Share post:

Popular

More like this
Related

ആലപ്പുഴ ദേശീയപാതയിൽ  ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ...

ട്രംപിന്റെ മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി സൗദിയിലെ എണ്ണക്കമ്പനികൾ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം

(Photo Courtesy : X)സനാ: അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പുകളെ...

ജർമ്മനിയിൽ അപ്പാർട്ട്മെന്റിന് തീപ്പിടിച്ചു; മൂന്ന് മലയാളി വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു, ഒരാൾ അറസ്റ്റിൽ

(Photo Courtesy : X)കൊച്ചി: ജര്‍മ്മനിയിലെ ബോച്ചുമില്‍ നഗരത്തിലെ അപ്പാര്‍ട്ട്മെന്റിന് ഉണ്ടായ...

ചെറുവയൽ രാമൻ അന്തരിച്ചു; നഷ്ടമായത് കേരളത്തിൻ്റെ നെല്ലച്ഛനെ

കോഴിക്കോട് : കേരളത്തിൻ്റെ പൈതൃക നെൽവിത്തുകളുടെ സംരക്ഷകൻ, നെല്ലച്ഛൻ എന്നറിയപ്പെടുന്ന ചെറുവയല്‍...