(Photo Courtesy : X)
കൊച്ചി: ജര്മ്മനിയിലെ ബോച്ചുമില് നഗരത്തിലെ അപ്പാര്ട്ട്മെന്റിന് ഉണ്ടായ തീപ്പിടിത്തത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഇടുക്കി സ്വദേശിനി നോവ സാബു,കാലടി സ്വദേശി സ്വിൻ, കൊല്ലം സ്വദേശിനി അഞ്ജലി എന്നിവരാണ് മരിച്ചത്. സംഭവത്തില് അപ്പാര്ട്ട്മെന്റിൽ താമസിക്കുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. റൊമാനിയൻ സ്വദേശിയായ ഇയാളാണ് അപ്പാര്ട്ട്മെന്റിന് തീ വെച്ചതാണെന്നാണ് പ്രഥമിക നിഗമനം.
കെട്ടിടത്തിലെ താമസക്കാര് തമ്മിലുണ്ടായ തര്ക്കങ്ങളാണ് പ്രതി അപ്പാര്ട്ട്മെന്റിന് തീ വെക്കാൻ കാരണം എന്നാണ് സൂചന. കെട്ടിടത്തില് തലേദിവസം ഉണ്ടായ തര്ക്കത്തെത്തുടർന്ന് പോലീസ് സ്ഥലത്ത് എത്തിയിരുന്നെങ്കിലും ഔദ്യോഗിക പരാതി നൽകാൻ താമസക്കാർ തയ്യാറായിരുന്നില്ല. പിന്നീടാണ് കെട്ടിടത്തിൽ തീപ്പിടുത്തം ഉണ്ടായെന്ന വിവരം ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത്.
ഫയർ ഫോഴ്സ് അതിവേഗം സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയെങ്കിലും മൂന്ന് പേരുടെ ജീവൻ നഷ്ടപ്പെട്ടുപോയി. തീപ്പിടിത്തത്തിനുള്ള കാരണം സാങ്കേതിക തകരാറല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക കണ്ടെത്തൽ. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 41കാരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് പിന്നിലെ യഥാര്ത്ഥ കാരണം കണ്ടെത്താന് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
