Wednesday, October 14, 2026

ചെറുവയൽ രാമൻ അന്തരിച്ചു; നഷ്ടമായത് കേരളത്തിൻ്റെ നെല്ലച്ഛനെ

Date:

കോഴിക്കോട് : കേരളത്തിൻ്റെ പൈതൃക നെൽവിത്തുകളുടെ സംരക്ഷകൻ, നെല്ലച്ഛൻ എന്നറിയപ്പെടുന്ന ചെറുവയല്‍ രാമന്‍ (75) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കാര്‍ഷിക മേഖലയിലെ സംഭാവന കണക്കിലെടുത്ത് 2023ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

മാനന്തവാടി കമ്മന സ്വദേശിയും ആദിവാസി കർഷകനുമായ ചെറുവയൽ രാമൻ, പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ചയാളാണ്. 20 ഏക്കര്‍ സ്ഥലം കുടുംബസ്വത്തായുണ്ടായിട്ടും കാലത്തെ തോല്‍പ്പിച്ച് ഇന്നും പുല്ലുമേഞ്ഞ വീട്ടില്‍ ജീവിച്ച വ്യക്തിത്വമായിരുന്നു രാമേട്ടൻ.  നൂറ്റാണ്ടുകൾക്ക് മുൻപ് വയനാട്ടില്‍ കൃഷി ചെയ്തിരുന്നവയടക്കം 32 ഇനം നെല്‍വിത്തുകളുടെ കാവലാളായ രാമൻ, കാലാവാസ്ഥ മാറി മറിഞ്ഞിട്ടും വെല്ലുവിളികളെ അതിജീവിച്ച് ഇവയില്‍ മുപ്പതെണ്ണം കൃഷിയിറക്കി.

ചെറുവയല്‍ കുറിച്യത്തറവാട്ടിലെ കേളപ്പന്‍റെയും തേയിയുടെയും മകനായി 1952ലാണ് രാമൻ്റെ ജനനം. ചെറുപ്പം മുതൽ കൃഷിയായിരുന്നു ജീവൻ. പതിനേഴാം വയസ്സില്‍ അമ്മാവന്‍ മരണമടഞ്ഞതോടെയാണ് വലിയ ഉത്തരവാദിത്തങ്ങള്‍ രാമനില്‍ വന്നുചേര്‍ന്നു. അങ്ങനെ ഗോത്രത്തിന്‍റെയും കൃഷിയുടെയും ചുമതലക്കാരനായി തുടങ്ങിയ ജീവിതമാണ് പദ്മശ്രീ നേട്ടത്തിലേക്ക് എത്തിയത്.

പരിസ്ഥിതിയെയും കൃഷിയെയും ജീവനോളം സ്‌നേഹിച്ചിരുന്ന രാമന്‍ ബ്രസീലിലെ ലോക കാര്‍ഷിക സെമിനാറിലടക്കം വിവിധ രാജ്യങ്ങളില്‍ ഇന്ത്യയുടെ ശബ്ദമായി മാറി. 2011ല്‍ ഹൈദരാബാദില്‍ നടന്ന രാജ്യാന്തര ജൈവവൈവിധ്യ സംരക്ഷണ സമ്മേളനത്തില്‍ കേരളത്തിലെ കര്‍ഷകരെ പ്രതിനിധീകരിച്ചു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്‍റെ ജിനോം സേവിയര്‍ പുരസ്‌കാരം, ജനിതക സംരക്ഷണ പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍ ഇതിനിടയില്‍ തേടിയെത്തി.

പുതിയ തലമുറ കേട്ടിട്ടുപോലുമില്ലാത്ത കുന്നുംകുളമ്പന്‍, പെരുവക, കുങ്കുമശാലി, കുത്തിച്ചീര, കുഞ്ഞുഞ്ഞി, ഓണമൊട്ടന്‍, ഓണച്ചണ്ണ, വെള്ളിമുത്ത്, കനകം, ചെമ്പകം തുടങ്ങി അനേകയിനം നെല്‍വിത്തുകള്‍ ചെറുവയലിലെ വീട്ടില്‍ രാമൻ സംരക്ഷിച്ചിരുന്നു. വിത്തുകള്‍ വാങ്ങാനെത്തുന്ന കര്‍ഷകരില്‍ നിന്ന് പണം ഈടാക്കാറില്ല രാമേട്ടന്‍.

Share post:

Popular

More like this
Related

‘ജന്തർ മന്ദർ തിരിച്ചു പിടിക്കും’: ഡൽഹിയെ കോരിത്തരിപ്പിച്ച് എസ്എഫ്ഐ – ഡിവൈഎഫ്ഐ മാ‍‌ർച്ച്

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധ ചൂടിലെരിഞ്ഞ് രാജ്യ...

സംസ്ഥാനത്ത് കർശനമായ പെറ്റ് ഓണര്‍ഷിപ്പ് നിയമം വരുന്നു ; ‘ഒരു വീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം’

'ഒരുവീട്ടില്‍ പരമാവധി മൂന്ന് തിരുവനന്: സംസ്ഥാനത്ത് വളര്‍ത്തുനായകളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കല്‍...

ബിഹാറില്‍ ഗംഗാനദിയില്‍ ബോട്ട് അപകടം, 13 മരണം; മരിച്ചവരിലേറെയും കുട്ടികൾ

(Photo Courtesy : ANI/X)പട്ന: ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരില്‍ ഗംഗാനദിയില്‍...