Wednesday, October 14, 2026

‘ജന്തർ മന്ദർ തിരിച്ചു പിടിക്കും’: ഡൽഹിയെ കോരിത്തരിപ്പിച്ച് എസ്എഫ്ഐ – ഡിവൈഎഫ്ഐ മാ‍‌ർച്ച്

Date:

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധ ചൂടിലെരിഞ്ഞ് രാജ്യ തലസ്ഥാനം. ഇന്ന് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ ജന്തർ മന്ദറിലേക്ക് നടത്തിയ മാർച്ച് സംഘർഷഭരിതമായി. ബാരിക്കേഡുകൾ മറിച്ചിട്ട് ജന്തർ മന്ദർ തിരിച്ചു പിടിക്കുമെന്ന് പ്രഖ്യാപിച്ച് മുന്നോട്ടു നീങ്ങിയ പ്രവർത്തകരെ പോലീസ് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. എ എ റഹീം എംപി, എം വി നികേഷ് കുമാർ ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു കാരണവശാലും  സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

അതിനിടെ കഴിഞ്ഞദിവസം ജന്തര്‍ മന്ദറിൽ പ്രതീകാത്മക മിന്നൽ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. സഹ കണ്‍വീനര്‍മാരായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അജിങ്ക്യ ഷിന്‍ഡെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജെഡിയു ഓഫീസ് ഗേറ്റ് വഴിയായിരുന്നു ഇന്നലെ സംഘം ജന്തർ മന്ദറിൽ കയറിയത്. ജന്തർ മന്ദർ പ്രതിഷേധ സ്ഥലമല്ലെന്ന് ഉത്തരവ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. പ്രതിഷേധം. പ്രതിഷേധിക്കണമെങ്കിൽ അതി‍ർഥി പ്രദേശങ്ങളിൽ പോയി പ്രതിഷേധിക്കൂ എന്നുൾപ്പെടെയുള്ള പരാമർങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയായിരുന്നു സിജെപി പ്രതിഷേധം

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം തുടരുമെന്ന് കഴിഞ്ഞദിവസം ഇന്‍ഡ്യാസഖ്യം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. സമരം വലിയ വിജയമാണെന്നും രാജ്യത്ത് ജനാധിപത്യം തകര്‍ന്നതായും അത് തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണിതെന്നുമായിരുന്നു നേതാക്കള്‍ പറഞ്ഞത്. ജന്തർമന്ദറിന് സമരകേന്ദ്രമെന്ന പദവി ലഭിക്കുംവരെ യുവജന വിദ്യാർത്ഥി സംഘടനകളെയടക്കം പങ്കെടുപ്പിച്ച് മിന്നൽ സമരത്തിനാണ് നീക്കം. നവംബർ ഒന്നിന് രാംലീല മൈതാനിയില്‍ ഇന്‍ഡ്യാ മുന്നണി നേതാക്കളെയും എംപിമാരെയും പോഷക സംഘടനാ നേതാക്കളെയും വിവിധ വിദ്യാര്‍ത്ഥി-യുവജന പ്രതിനിധികളെയും പങ്കെടുപ്പിച്ച് വന്‍ റാലിയുണ്ടാകും.

Share post:

Popular

More like this
Related

സംസ്ഥാനത്ത് കർശനമായ പെറ്റ് ഓണര്‍ഷിപ്പ് നിയമം വരുന്നു ; ‘ഒരു വീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം’

'ഒരുവീട്ടില്‍ പരമാവധി മൂന്ന് തിരുവനന്: സംസ്ഥാനത്ത് വളര്‍ത്തുനായകളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കല്‍...

ബിഹാറില്‍ ഗംഗാനദിയില്‍ ബോട്ട് അപകടം, 13 മരണം; മരിച്ചവരിലേറെയും കുട്ടികൾ

(Photo Courtesy : ANI/X)പട്ന: ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരില്‍ ഗംഗാനദിയില്‍...

ഡൽഹി പ്രതിഷേധത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് അതിക്രമം; സുപ്രീംകോടതിയെ സമീപിച്ച് കെയുഡബ്ല്യുജെ

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...