Saturday, October 10, 2026

സിഎംആര്‍എല്‍  – എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട്: എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ വിജിലന്‍സ്

Date:

തിരുവനന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി വിജിലന്‍സ്. ശനിയാല്ലയോ അല്ലെങ്കിൽ തിങ്കളാഴ്ചയോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തേക്കും. ഹൈക്കോടതി ഉത്തരവ് ഇന്നലെ വിജിലന്‍സ് ഡയറക്ടറേറ്റില്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇഡിയുടെ കത്ത് പരിശോധിക്കാന്‍ ഡയറ്കര്‍ മനോജ് ഏബ്രഹാം ഉദ്യോഗസ്ഥന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൂക്ഷ്മതയോടെ എഫ്‌ഐആര്‍ തയ്യാറാക്കാനാണ് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശം. കാലതാമസമില്ലാതെ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മന്ത്രി മുഹമ്മദ് റിയാസ്, ടി വീണ എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്യുക. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്. ഉത്തരവ് അനുസരിക്കുമെന്നും സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിച്ചില്ലെന്നും മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു. പ്രാഥമികാന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചത് റദ്ദാക്കിയത് ഉള്‍പ്പെടെ സര്‍ക്കാരിനും, കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത് എല്‍ഡിഎഫിനും തിരിച്ചടിയാണ്.

ഇഡി സമര്‍പ്പിച്ച വിവരങ്ങളില്‍ കേസെടുക്കുന്നതിന് മതിയായ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അഴിമതിക്ക് വ്യക്തമായ തെളിവുകളുണ്ടായിട്ടും കേസെടുത്ത് മുന്നോട്ട് പോകുന്നതിന് പകരം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് നിയമവിരുദ്ധമെന്നാണ് ഹൈക്കോടതി നിരീക്ഷണം. 

തൊട്ടുപിന്നാലെ സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട പിഎംഎല്‍എ കേസില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഇഡിയും മുന്നോട്ട് വരുമെന്നാണ് കരുതുന്നത്. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ ആരോപണം ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. വിജിലന്‍സ് ഓഫീസ് അവധിയാണെങ്കിലും ഇന്ന് ഉദ്യോഗസ്ഥര്‍ക്ക് ഓഫീസിലെത്താന്‍ പ്രത്യേക നിര്‍ദ്ദേശമുണ്ട്. അതനുസരിച്ച് ഇന്ന് ഉച്ചയോടെ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ സാദ്ധ്യതയുണ്ട്.

Share post:

Popular

More like this
Related

നവരാത്രി പൂജ വിഗ്രഹഘോഷയാത്രക്ക് തുടക്കം; ഇന്ന് കേരള അതിർത്തിയിൽ സ്വീകരണം

(ചിത്രം - ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ഉടവാൾ ഏറ്റുവാങ്ങുന്നു)തിരുവനന്തപുരം...

വിവാദ പി.എസ്.സി പുന:ർമൂല്യനിർണ്ണയം; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ പരാതിക്കാരന് ഒന്നാം റാങ്ക്, ആദ്യ സ്ഥാനക്കാരൻ അഞ്ചാമത്

തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടന്ന പി.എസ്.സി. പരീക്ഷയുടെ പുന:ർമൂല്യനിർണ്ണയത്തിന്...